Latest NewsKeralaNews

ഡ്രോണ്‍ നിരീക്ഷണം നടത്തുന്നതിനിടെ ആള്‍ക്കൂട്ടം; സ്ഥലത്തെത്തിയ പോലീസ് കണ്ടത് പെണ്ണുകാണല്‍ ചടങ്ങ്

അമ്പലപ്പുഴ: ഡ്രോൺ നിരീക്ഷണത്തില്‍ ആള്‍ക്കൂട്ടം കണ്ട് പാഞ്ഞെത്തിയ പോലീസ് കണ്ടത് വീട്ടില്‍ നടന്ന പെണ്ണുകാണല്‍ ചടങ്ങ്. അമ്പലപ്പുഴയ്ക്ക് സമീപമുള്ള തീരദേശ മേഖലയിലാണ് സംഭവം. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് ഡ്രോണ്‍ ക്യാമറാ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ നിരീക്ഷണം നടത്തുന്നതിനിടെയാണ് ആൾക്കൂട്ടം കണ്ടത്. അടുത്ത ബന്ധുക്കളും അയല്‍ക്കാരുമായി വളരെ അടുത്ത ആളുകളാണ് വീട്ടിലുണ്ടായിരുന്നത്. സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം വീട്ടുകാരെ ബോധ്യപ്പെടുത്തിയ ശേഷമാണ് പോലീസ് മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button