
തിരുവനന്തപുരം•ലോക്ഡൗണ്‍ ലംഘിച്ച് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ മന്ത്രി വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അന്ധമായ രാഷ്ട്രീയം കളിക്കുന്ന കെ. സുരേന്ദ്രനൊക്കെ എന്തും ആകാമല്ലോ എന്നാണ് ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് മന്ത്രി പ്രതികരിച്ചത്.
തിരുവനന്തപുരത്തെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചതിനെക്കുറിച്ചും മന്ത്രി പ്രതക്രിച്ചു. ഇതിന്റെ ഭാഗമായി തലസ്ഥാന വാസികളില്‍ കൂടുതല്‍ കരുതലും ശ്രദ്ധയും ഉണ്ടാവണം. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വിവിധ ഭാഗത്തു നിന്നുള്ളവര്‍ വന്നുപൊയ്‌ക്കൊണ്ടിരുന്ന സ്ഥലമാണ്. അതുകൊണ്ടുതന്നെ നല്ല ജാഗ്രത ഉണ്ടാകേണ്ട സ്ഥലമാണ് തലസ്ഥാന നഗരിയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments