![corona](/wp-content/uploads/2020/03/corona-23.jpg)
ലണ്ടന്‍: കോവിഡ് 19-നെതിരെയുള്ള വാക്‌സിന്‍ പരീക്ഷണം തൃപ്തികരമെന്ന് യുഎസ് ശാസ്ത്രജ്ഞര്‍. തങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സിനുപയോഗിച്ച് എലികളില്‍ നടത്തിയ പഠനം പ്രത്യാശ നല്‍കുന്നതാണെന്ന് അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകരാണ് വ്യക്തമാക്കുന്നത്. അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (SARS), മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (MERS) എന്നിവയ്ക്ക് കാരണമാകുന്ന മറ്റ് കൊറോണ വൈറസുകളിലും ഇത് ഫലപ്രദമാവുകയാണെങ്കില്‍ കോവിഡ് 19ന് എതിരായ വാക്‌സിന്‍ വളരെ ഫലപ്രദമാകും.
Read also: ഫ്ലാഷ് ലൈറ്റ് തെളിയിച്ചും പന്തം കൊളുത്തിയും അല്ല വൈറസിനെ ചെറുക്കേണ്ടത് – ശ്രീജിത്ത് പണിക്കര്‍
എലികളില്‍ പരീക്ഷണം നടത്തിയപ്പോള്‍ പ്രോട്ടോടൈപ്പ് വാക്‌സിന്റെ ഫലമായി പുതിയ കൊറോണ വൈറസിനെതിരെ രണ്ടാഴ്ചക്കുള്ളില്‍ ആന്റിബോഡികളുടെ ഒരു തള്ളിക്കയറ്റം ഉണ്ടായെന്നും എവിടെ നിന്നാണ് ഈ വൈറസിനെതിരായി പോരാടേണ്ടത് എന്ന് ഞങ്ങള്‍ക്ക് വളരെ കൃത്യമായി അറിയാമെന്നും പിറ്റ്‌സ്ബര്‍ഗിലെ അസോസിയേറ്റ് പ്രൊഫസറായ ആന്‍ഡ്രിയ ഗംബോട്ടോ പറയുന്നു.വാക്‌സിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനായി മൈക്രോനീഡില്‍ അറേ ഉപയോഗിച്ചാണ് ഇത് നല്‍കുന്നത്.
Post Your Comments