തിരുവനന്തപുരം • കോവിഡ്-19 നെ നേരിടാന്‍ ലോക്ഡൗൺ നിയമങ്ങൾ പാലിക്കുക എന്നതിനപ്പുറം ഇന്ന് രാജ്യം അനുവർത്തിക്കേണ്ടതായ മറ്റൊന്നുമില്ലെന്നും ഫ്ലാഷ് ലൈറ്റ് തെളിയിച്ചും പന്തം കൊളുത്തിയും അല്ല വൈറസിനെ ചെറുക്കേണ്ടതെന്നും സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റും, ചാനല്‍ ഡിബേറ്ററുമായ ശ്രീജിത്ത് പണിക്കര്‍. ഏപ്രില്‍ 5 ഞായറാഴ്ച രാത്രി 9 മണിക്ക് രാജ്യത്തെ എല്ലാവരും വൈദ്യുത ലൈറ്റുകള്‍ കെടുത്തി ദീപങ്ങള്‍ തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ പ്രവർത്തകരോടുള്ള ആദരവ് പ്രകടിപ്പിക്കുക എന്നത് മാതൃകാപരമായ ഒരു നിർദ്ദേശം ആയിരുന്നു.എന്നാൽ കൊറോണയെന്ന ഇരുട്ടിനെ ചെറുക്കാൻ വീട്ടിലെ വൈദ്യുത വെളിച്ചം അണച്ചു ദീപം കത്തിക്കുക എന്നൊക്കെ പറയുന്നത് ശുദ്ധ വിഡ്ഢിത്തം ആണ്. ഇത് ദീപാവലി പോലെയുള്ള ആചാരമോ ഭൗമദിനം പോലെയുള്ള ആചരണമോ വേണ്ട സാഹചര്യം അല്ല.ലോക്ഡൗൺ നിയമങ്ങൾ പാലിക്കുക എന്നതിനപ്പുറം ഇന്ന് രാജ്യം അനുവർത്തിക്കേണ്ടതായ മറ്റൊന്നുമില്ല. ഫ്ലാഷ് ലൈറ്റ് തെളിയിച്ചും പന്തം കൊളുത്തിയും അല്ല വൈറസിനെ ചെറുക്കേണ്ടതെന്നും ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
https://www.facebook.com/panickar.sreejith/posts/2969057103114345
Post Your Comments