Latest NewsNewsInternational

കൊറോണ ചെറിയ പനി മാത്രമാണെന്നും ഇത് കാരണം ആരും മരിക്കില്ലെന്നും പറഞ്ഞ ബ്രസീൽ പ്രസിഡന്റ് ഐസൊലേഷനിൽ

സാവോ പോളോ: കൊറോണ ചെറിയ പനി മാത്രമാണെന്നും ഇത് കാരണം ആരും മരിക്കില്ലെന്നും പറഞ്ഞ് നിസാരവത്ക്കരിച്ച ബ്രസീൽ പ്രസിഡന്റ് ബൊള്‍സനാരോ ഐസൊലേഷനിൽ. ശനിയാഴ്‍ച മുതല്‍ ഐസൊലേഷനിൽ ആണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

സമ്പൂര്‍ണ അടച്ചുപൂട്ടല്‍ രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തെ തകര്‍ക്കുമെന്ന നിലപാടാണ് അദ്ദേഹം തുടക്കം മുതൽ സ്വീകരിച്ചത്. കൊറോണ എന്നാൽ ചെറിയ പനി മാത്രമാണെന്ന് അദ്ദേഹം ഇതിനുമുൻപ് നിരവധി തവണ പറഞ്ഞിരുന്നു. ജനങ്ങള്‍ വീട്ടില്‍ അടച്ചിരിക്കാതെ ജോലിക്ക് പോകണമെന്നും ബൊള്‍സനാരോ പറഞ്ഞിരുന്നു.

ALSO READ: ലോക്ക് ഡൗൺ: രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് ബുക്കിംഗുകൾ പുനരാരംഭിക്കും; പ്രതികരണവുമായി സിവിൽ ഏവിയേഷൻ മന്ത്രി

കൊറോണയെ നിസാരവത്കരിച്ച് പ്രസ്‍താവനകള്‍ നടത്തിയ ബൊള്‍സനാരോയ്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് രാജ്യത്തിനകത്ത് നിന്നും ഉയരുന്നത്. ഇതോടെ രണ്ടാം തവണയാണ് ബ്രസീല്‍ പ്രസിഡന്‍റ് ഐസൊലേഷനിലാകുന്നത്. നേരത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബൊള്‍സനാരോ സ്വയം ഐസൊലേഷനിൽ പ്രവേശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button