Latest NewsIndiaNews

ലോക്ക് ഡൗൺ: രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് ബുക്കിംഗുകൾ പുനരാരംഭിക്കും; പ്രതികരണവുമായി സിവിൽ ഏവിയേഷൻ മന്ത്രി

ന്യൂഡൽഹി: രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് ബുക്കിംഗുകൾ ഏപ്രിൽ 14ന് ശേഷം പുനരാരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി. 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗൺ നീട്ടിയില്ലെങ്കിലാണ് വിമാന സർവീസ് ബുക്കിംഗുകൾ ആരംഭിക്കാമെന്ന് മന്ത്രി വ്യക്തമാക്കിയത്.

അതേസമയം, അന്താരാഷ്ട്ര വിമാനങ്ങളുടെ കാര്യത്തിൽ വ്യക്തമായ ഒരു ഉത്തരം മന്ത്രി നൽകിയില്ല. ഏത് രാജ്യത്ത് നിന്നാകും യാത്ര എന്നത് കണക്കിലെടുത്തിട്ടേ അന്താരാഷ്ട്ര വിമാനങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു.

ALSO READ: ദൂരദര്‍ശന്‍ പുന സംപ്രേഷണം ചെയ്ത രാമായണം സീരിയല്‍ എത്രപേര്‍ കണ്ടു? ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ഇന്ത്യയിൽ ഏപ്രിൽ 15 വരെയാണ് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗൺ. ഇതിന്റെ പശ്ചാത്തലത്തിൽ വ്യോമയാന സർവീസുകളും, ട്രെയിൻ ഗാതഗതവും നിർത്തി വച്ചിരുന്നു. രാജ്യത്തെ റോഡ് മാർഗമുള്ള പൊതുഗതാഗതവും നിർത്തിവച്ചിരുന്നു. അനാവശ്യ യാത്രകൾ വിലക്കിയ സർക്കാർ ജനങ്ങൾ എവിടെയാണോ അവിടെ തുടരണമെന്നാണ് നിർദേശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button