അമരാവതി • ആന്ധ്രാ പ്രദേശില്‍ വെള്ളിയാഴ്ച സ്ഥിരീകരിച്ച 140 കോവിഡ് – 19 കേസുകളില്‍ 108 പേരും ഡല്‍ഹിയിലെ നിസാമുദ്ദീനിൽ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം 161 ല്‍ എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു.
ഹാരാഷ്ട്ര, കർണാടക, തെലങ്കാന എന്നിവിടങ്ങളിലെ മരണങ്ങൾ ഉൾപ്പെടെ ഇന്ത്യയിലുടനീളം നിരവധി പോസിറ്റീവ് കേസുകൾ സമ്മേളനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നതോടെയാണ് തബ്ലീഗി ജമാഅത്ത് പരിപാടി കോവിഡിന്റെ ഒരു ഹോട്ട്സ്പോട്ടായി മാറിയത്.
അതേസമയം, കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആന്ധ്രയില്‍ ആദ്യ മരണം രേഖപ്പെടുത്തി. മാര്‍ച്ച് 30 ന് മരിച്ച 55 കരാനാണ് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചത്. പ്രമേഹത്തിന്റെയും ഹൃദ്രോഗത്തിന്റെയും ചരിത്രം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകൻ ഡല്‍ഹിയില്‍ പോയ ശേഷം മാർച്ച് 17 ന് വിജയവാഡയിലേക്ക് മടങ്ങിയിരുന്നു. അദ്ദേഹത്തിനും കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.
രാജ്യത്ത് ഇതുവരെ 2088 കൊറോണ പോസിറ്റീവ് കേസുകളുണ്ടെന്നും അതിൽ 156 പേരെ സുഖപ്പെടുത്തിയെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്താകമാനം മരണസംഖ്യ 53 ആയി.
Post Your Comments