അബുദാബി : യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് രണ്ട് പേര്‍ കൂടി മരണപ്പെട്ടു. ഏഷ്യക്കാരനായ 62 വയസുകാരനും ജിസിസി പൌരനായ 78കാരനുമാണ് ഇന്നലെ മരിച്ചതെന്നും, ഇരുവര്‍ക്കും ഹൃദ്രോഗം ഉള്‍പ്പെടെയുള്ള മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.
അതേസമയം 150 പേര്‍ക്ക് കൂടി പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 814 ആയി ഉയർന്നു. വിദേശ യാത്രകള്‍ നടത്തിയവരും നേരത്തെ വൈറസ് ബാധിതരായ വ്യക്തികളുമായി അടുത്തിടപഴകിയവരെയും പരിശോധിച്ചപ്പോഴുമാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതിൽ വിവിധ രാജ്യക്കാര്‍ ഉള്‍പ്പെടുന്നു. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും . വൈറസ് ബാധ വ്യാപിക്കുന്നത് ഒഴിവാക്കാനാവശ്യമായ മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
Also read : ലോകരാഷ്ട്രങ്ങളില്‍ മരണം വിതച്ച് കോവിഡ് : മരണത്തിനു കീഴടങ്ങിയത് 46,517 പേര്‍ : രോഗബാധിതര്‍ 9 ലക്ഷം കടന്നു
സൗദിയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ അഞ്ചു വിദേശികളടക്കം ആറു പേർ മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മദീനയിലും റിയാദിലും മക്കയിലുമായി അഞ്ചു വിദേശികളും ഒരു സൗദി പൗരനുമാണ് ബുധനാഴ്ച മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 16ആയി ഉയർന്നു. 157 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സൗദിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1720 ആയിട്ടുണ്ട്, 30 പേരുടെ നില ഗുരുതരമാണെന്നും, 99 പേര്‍ക്ക് കൂടി രോഗം ഭേദമായെന്നും സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി വാര്‍ത്താസേമ്മളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേർ മദീനയിലാണ്, 78 പേര്‍ക്കാണ് രോഗം ബാധിച്ചത്. മക്കയില്‍ 55ഉം റിയാദില്‍ ഏഴും ഖത്വീഫില്‍ ആറും ജിദ്ദയിലും ഹുഫൂഫിലും മൂന്നുവീതവുമാണ് തബൂക്ക്, താഇഫ് എന്നിവിടങ്ങളില്‍ രണ്ട് വീതവും അല്‍ഹനാക്കിയയില്‍ ഒന്നുമാണ് മറ്റുകണക്കുകൾ.
Post Your Comments