റോം: ലോകരാഷ്ട്രങ്ങളില്‍ മരണം വിതച്ച് കോവിഡ് , 46,517 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.: രോഗബാധിതര്‍ 9 ലക്ഷം കടന്നു. 1,93,750 പേര്‍ക്ക് മാത്രമാണ് ആഗോള വ്യാപകമായി രോഗം ഭേദമായത്. അമേരിക്കയാണ് രോഗ ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ 2,11,408 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധിച്ചിട്ടുള്ളത്. അമേരിക്കയിലെ മരണ സംഖ്യ 4,718 ആയി ഉയര്‍ന്നിട്ടുണ്ട്. 665 പേരാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. അമേരിക്കയില്‍ ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 227 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്.
അടുത്ത രണ്ടാഴ്ച രാജ്യത്തിന് ഏറെ വേദനാജനകമായിരിക്കുമെന്നും രണ്ടരലക്ഷത്തിലേറെപ്പേര്‍ വൈറസ് ബാധയേറ്റ് മരിക്കുമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇറ്റലിയിലും കഴിഞ്ഞ 24 മണിക്കൂറിനിടെ മരണ സംഖ്യ വന്‍തോതില്‍ ഉയര്‍ന്നു. 727 പേരാണ് മരണപ്പെട്ടത്. 4,782 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചിട്ടുണ്ട്. രാജ്യത്താകെ 1,10,574 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. 13,155 പേരാണ് ഇറ്റലിയില്‍ മരണപ്പെട്ടത്.
സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 667 പേര്‍ വൈറസ് ബാധയേത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 9,131 ആയി ഉയര്‍ന്നു. 1,02,179 പേര്‍ക്കാണ് ഇറ്റലിയില്‍ കോവിഡ് ബാധിച്ചിട്ടുള്ളത്. ആറായിരത്തിലേറെപ്പേര്‍ക്ക് പുതുതായി രോഗം ബാധിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
56,989 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുള്ള ഫ്രാന്‍സില്‍ 4,861 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 29,474 പേര്‍ക്ക് രോഗബാധയുള്ള ബ്രിട്ടനില്‍ 4,324 പേര്‍ക്ക് പുതുതായി രോഗബാധയുണ്ടായി. രണ്ടിടങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ യഥാക്രമം 509 ഉം 563ഉം പേര്‍ മരണത്തിനു കീഴടങ്ങി.
Post Your Comments