Latest NewsKeralaInternational

ബ്രിട്ടനില്‍ കോവിഡ് ബാധിച്ച്‌ രണ്ട് മലയാളികള്‍ കൂടി മരിച്ചു

സ്വാന്‍സീയില്‍ വെച്ചായിരുന്നു സിസ്റ്റര്‍ സിയന്നയുടെ അന്ത്യം.

ലണ്ടന്‍ : ബ്രിട്ടനില്‍ രണ്ട് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. ലണ്ടനില്‍ ഒരു ഡോക്ടറും കന്യാസ്ത്രീയുമാണ് മരിച്ചത്. പെരിന്തല്‍മണ്ണ സ്വദേശി ഡോ. ഹംസ പച്ചീരിയാണ് ബര്‍മിങ്ഹാമില്‍ വെച്ച്‌ കോവിഡ് ബാധിച്ച്‌ മരിച്ചത്. സിസ്റ്റര്‍ സിയന്നയാണ് കൊറോണ ബാധിച്ച്‌ മരിച്ച മറ്റൊരാള്‍. സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ അംഗമായിരുന്നു. സ്വാന്‍സീയില്‍ വെച്ചായിരുന്നു സിസ്റ്റര്‍ സിയന്നയുടെ അന്ത്യം.

ഇന്നലെ രാവിലെ ബര്‍മിംങ്ങാം എന്‍എച്ച്‌എസ് ആശുപത്രിയില്‍വച്ചാണ് ഹംസ മരിച്ചത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംസ്കാരം യുകെയില്‍തന്നെ നടത്തും. ഡോക്ടറുടെ ഭാര്യയും കോവിഡ് ബാധിച്ച്‌ ചികിത്സയിലാണ്. സ്വാന്‍സീയില്‍ വച്ചാണ് സിസ്റ്റര്‍ സിയന്നയുടെ മരണം.ഇന്നലെയും മൂന്നു മലയാളികള്‍ കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. മുംബൈയിലും, ന്യൂയോർക്കിലും, ദുബായിലുമാണ് കൊറോണ ബാധിച്ച്‌ മരണം സംഭവിച്ചത്.

നിരീക്ഷണത്തിലിരിക്കെ വിശ്വാസിയുടെ വീട്ടില്‍ കൂട്ട പ്രാര്‍ഥന: പാസ്‌റ്റര്‍ക്കെതിരേ കേസ്‌

തൃശൂര്‍ കയ്പമംഗലം സ്വദേശി പരീത് ആണ് ദുബായില്‍ കൊറോണ ബാധിച്ച്‌ മരിച്ചത്. 69 വയസ്സായിരുന്നു. തലശ്ശേരി സ്വദേശി അശോകന്‍ (60) ആണ് മുംബൈയില്‍ മരിച്ചത്. പത്തനംതിട്ട സ്വദേശി ടോം ഡേവിഡ് ആണ് (43 ) ന്യൂയോർക്കിൽ മരണമടഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button