Latest NewsKerala

നിരീക്ഷണത്തിലിരിക്കെ വിശ്വാസിയുടെ വീട്ടില്‍ കൂട്ട പ്രാര്‍ഥന: പാസ്‌റ്റര്‍ക്കെതിരേ കേസ്‌

ചെറുപുഴ: വിദേശത്തുനിന്നു വന്നു നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ വിശ്വാസിയുടെ വീട്ടില്‍ പ്രാര്‍ഥന നടത്തിയ പാസ്‌റ്ററും ഭാര്യയും ഉള്‍പ്പെടെ 15 പേര്‍ക്കെതിരേ പെരിങ്ങോം പോലീസ്‌ കേസെടുത്തു. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കായിരുന്നു പ്രാര്‍ഥന. പാസ്‌റ്റര്‍ അഗസ്‌റ്റിന്‍ ജോസഫാണ്‌ നിരീക്ഷണത്തില്‍ കഴിഞ്ഞത്‌.

പെരിങ്ങോം ചൂരലിലില്‍, ഇദ്ദേഹത്തിന്റെ സഭയില്‍ അംഗമായ മറ്റൊരു വ്യക്‌തിയുടെ വീട്ടില്‍ പ്രാര്‍ഥനാ യോഗം നടത്തുകയായിരുന്നു. നേരത്തെ വയനാട് ലോക്‌ ഡൗണ്‍ ലംഘിച്ച്‌ സെമിനാരിയില്‍ പ്രാര്‍ഥന നടത്തിയ വൈദികനെയും സംഘത്തെയും മാനന്തവാടി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്തിരുന്നു.

കാസര്‍കോട് രോഗലക്ഷണങ്ങളില്ലാതെയും ഏഴുപേര്‍ക്ക് വൈറസ് ബാധ ; അതീവ ഗൗരവകരമെന്ന് ആരോഗ്യവകുപ്പ്

നിരോധനാജ്‌ഞ ലംഘിച്ചതിനും, ലോക്ക്‌ഡൗണ്‍ ലംഘിച്ചതിനും കേസെടുത്തതിനു പുറമേ സംസ്‌ഥാന സര്‍ക്കാരിന്റെ എപ്പിഡമിക്‌ ഡിസീസ്‌ ഓര്‍ഡിനന്‍സ്‌ 2020 പ്രകാരവും നടപടികള്‍ സ്വീകരിക്കുമെന്നും സി.ഐ. അബ്‌ദുല്‍ കരീം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button