ഗുവാം: യുഎസ് വിമാനവാഹിനിക്കപ്പലിലെ നാവികര്‍ക്കും കൊറോണ വൈറസ് ബാധ. സഹായം അഭ്യര്‍ഥിച്ച് ക്യാപ്റ്റന്‍ പെന്റഗണ്ണിന് കത്തെഴുതി. തിയോഡോര്‍ റൂസ്വെല്‍റ്റ് എന്ന വിമാനവാഹിനിക്കപ്പലിലെ നാവികര്‍ക്കാണ് കൊറോണ പിടിപെട്ടത്. കപ്പലില്‍ നാലായിരത്തിലധികം ജീവനക്കാരാണുള്ളത്. പസഫിക് മഹാസമുദ്രത്തിലുള്ള മരിയാന ദ്വീപ് സമൂഹങ്ങളിലെ ഏറ്റവും വലിയ ദ്വീപായ ഗുവാമിന്റെ സമുദ്രാതിര്‍ത്തിയിലാണ് കപ്പല്‍ ഉള്ളത്.കപ്പലിലെ നിരവധി പേര്‍ക്ക് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു.
തങ്ങള്‍ ഇപ്പോള്‍ യുദ്ധത്തിലല്ല. അതിനാല്‍ സൈനികര്‍ക്ക് മരിക്കാന്‍ ആഗ്രഹമില്ലെന്ന് കപ്പലിലെ ക്യാപ്റ്റന്‍ ബ്രെത് ക്രോസിയര്‍ പന്റെഗണ്ണിന് എഴുതിയ കത്തില്‍ പറയുന്നു. വൈറസ് വ്യാപനം തുടരുകയാണെന്ന് കഴിഞ്ഞ തിങ്കളാഴ്ച എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടി. കപ്പലിലെ എത്ര പേര്‍ക്ക് രോഗം പിടിപെട്ടെന്ന് വ്യക്തമല്ല. കുറഞ്ഞത് 100 നാവികര്‍ക്കെങ്കിലും രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കപ്പലിലെ എല്ലാവരെയും ക്വാറന്റൈന് ചെയ്യണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു.
മകന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നാട്ടിലെത്താനാവാതെ ചങ്ങനാശ്ശേരി സ്വദേശികളായ പ്രവാസി രക്ഷിതാക്കള്‍
കപ്പലിലെ പരിമിതമായ സ്ഥലത്ത് തിങ്ങിഞെരുങ്ങിയാണ് ജീവനക്കാര്‍ കഴിയുന്നത്. അതിനാല്‍ രോഗം ബാധിച്ചവരെ മാറ്റിതാമസിപ്പിക്കാന്‍ കഴിയില്ലെന്നും ക്യാപ്റ്റന്‍ കത്തില്‍ പറയുന്നു. കപ്പലിലെ നാവികരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുവേണ്ട നടപടികള്‍ പുരോഗമിക്കുകയാണെന്ന് യുഎസ് നാവിക സേന വക്താവ് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് അറിയിച്ചു.
Post Your Comments