KeralaLatest NewsIndiaSaudi Arabia

മകന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നാട്ടിലെത്താനാവാതെ ചങ്ങനാശ്ശേരി സ്വദേശികളായ പ്രവാസി രക്ഷിതാക്കള്‍

ജിദ്ദ: കൊറോണ കാലത്ത് അപ്രതീക്ഷിതമായുണ്ടായ തങ്ങളുടെ മകന്റെ വേർപാടിൽ തകർന്ന് പ്രവാസി മാതാപിതാക്കൾ. ജിദ്ദയില്‍ ജോലി ചെയ്യുന്ന ചങ്ങനാശ്ശേരി സ്വദേശി ചെമ്പക്കുളത്ത് ജയറാം പിള്ളയുടെ മകനായ രാഹുല്‍ പിള്ള (19) യുടെ നാട്ടില്‍ വെച്ചുള്ള ആകസ്മിക മരണം ജിദ്ദയില്‍ കഴിയുന്ന രക്ഷിതാക്കള്‍ക്ക് ഉൾക്കൊള്ളാൻ പോലും ആവുന്നില്ല. അവരെയെങ്ങിനെ സമാശ്വസിപ്പിക്കണമെന്ന് സുഹൃത്തുക്കള്‍ക്ക് പോലും അറിയില്ല.. സ്വന്തം നാട്ടിലെ ആശുപത്രിയില്‍ വെച്ച്‌ ചൊവ്വാഴ്ചയാണ് രാഹുല്‍ മരണപ്പെട്ടത്. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ജിദ്ദയിലെ അല്‍വുറൂദ് ഇന്റെര്നെഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന രാഹുല്‍ പ്ലസ് ടൂ പൂര്‍ത്തിയാക്കി ഒന്നര വര്‍ഷം മുമ്പാണ് ബിരുദ പഠനാര്‍ത്ഥം ബംഗളുരുവിലെ ഒരു കോളേജില്‍ ചേര്‍ന്നത്. കോളേജ് അടച്ചതിനെത്തുടര്‍ന്ന് വീട്ടിലെത്തി ബന്ധുക്കളോടൊപ്പം കഴിയവെയാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി രാഹുലിന്റെ വിയോഗം.കൊറോണാ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സൗദിയില്‍ നിന്നുള്ള വ്യോമഗതാഗതം അനിശ്ചിതമായി നിര്‍ത്തിവെച്ചിരിക്കയാല്‍, നാട്ടിലെത്താനോ മരണാനന്തര കര്‍മങ്ങളില്‍ പങ്കെടുക്കാനോ സാധിക്കാത്ത സങ്കടക്കടലിലാണ് ജിദ്ദയിലുള്ള രാഹുലിന്റെ മാതാപിതാക്കളും സഹോദരനും.

മാസങ്ങള്‍ക്ക് മുമ്പ് ജിദ്ദയില്‍ വന്ന് മാതാപിതാക്കളോടൊപ്പം കഴിഞ്ഞ് തിരിച്ചു പോയതായിരുന്നു രാഹുല്‍. ഈ മാസം വീണ്ടും ജിദ്ദയിലേയ്ക്ക് വരാനിരുന്നെങ്കിലും കൊറോണ മൂലം വിമാന സര്‍വിസുകള്‍ അതിനകം നിര്‍ത്തി വെച്ചിരുന്നതിനാല്‍ അതിന് കഴിഞ്ഞില്ല.മാതാവ്: മഞ്ജു പിള്ള. സഹോദരന്‍: ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥി രോഹിത് പിള്ള. ജിദ്ദയില്‍ സ്വന്തമായ ബിസിനസ്സ് ഏര്‍പ്പാടുകളില്‍ വ്യാപൃതനായ ജയറാം പിള്ള നഗരത്തിലെ സാമൂഹ്യ സാംസ്‌കാരിക വേദികളില്‍ സജീവ പ്രവര്‍ത്തകനാണ്.

ഇന്നും അന്നും അതേ പരിഹാസം മലയാളികൾക്കിടയിൽ നാം വളർത്തി; പാവപ്പെട്ട വയോധികരെ ട്രഷറികൾക്കുമുന്നിൽ എന്തിന് ക്യൂ നിർത്തണമെന്ന് കെ. സുരേന്ദ്രൻ

സമൂഹത്തിലെ നിരവധി പേര്‍ ജയറാമിനെ വിളിച്ച്‌ അനുശോചനം അറിയിച്ചു. ജിദ്ദയില്‍ ഭാഗിക കര്‍ഫ്യു നിലവിലുള്ളതിനാല്‍ അനുശോചനാര്‍ത്ഥമുള്ള സുഹൃത്തുക്കളുടെ ഭവന സന്ദര്‍ശനം പോലും നിയന്ത്രിത തോതിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button