ഈ കൊറോണക്കാലത്ത് വന്ദ്യവയോധികരായ പെൻഷൻകാരെ എന്തിന് ട്രഷറികൾക്കുമുന്നിൽ പരേഡ് നടത്തിക്കണമെന്ന ചോദ്യവുമായി കെ. സുരേന്ദ്രൻ. നരേന്ദ്രമോദി ജൻ ധൻ അക്കൗണ്ടുകൾ തുടങ്ങണമെന്ന് എല്ലാവരോടും ആവശ്യപ്പെട്ടപ്പോൾ പലരും കളിയാക്കി. കേന്ദ്രം കേരളത്തെ പഠിപ്പിക്കാൻ വരേണ്ടെന്നുവരെ ചിലർ ആക്രോശിച്ചു. ഇന്നിപ്പോൾ കേന്ദ്രസർക്കാരിന്റെ എല്ലാ ധനസഹായങ്ങളും നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കു വരാൻ തുടങ്ങി. വാഹനസൗകര്യങ്ങളില്ലാത്ത കാലത്ത് രോഗഭീതിയിൽ കഴിയുന്ന കാലത്ത് എന്തിനീ പാവപ്പെട്ട വയോധികരെ ട്രഷറികൾക്കുമുന്നിൽ ക്യൂ നിർത്തണം എന്ന് ഫേസ്ബുക്കിലൂടെ അദ്ദേഹം ചോദിക്കുകയുണ്ടായി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
നരേന്ദ്രമോദി ജൻ ധൻ അക്കൗണ്ടുകൾ തുടങ്ങണമെന്ന് എല്ലാവരോടും ആവശ്യപ്പെട്ടപ്പോൾ പലരും കളിയാക്കി. കേന്ദ്രം കേരളത്തെ പഠിപ്പിക്കാൻ വരേണ്ടെന്നുവരെ ചിലർ ആക്രോശിച്ചു. ഇന്നിപ്പോൾ കേന്ദ്രസർക്കാരിന്റെ എല്ലാ ധനസഹായങ്ങളും നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കു വരാൻ തുടങ്ങി. നോട്ടുനിരോധനകാലത്ത് കറൻസി രഹിത സമ്പദ് വ്യവസ്ഥിതി പ്രോത്സാഹിപ്പിക്കണമെന്ന് പറഞ്ഞപ്പോഴും അതേ പരിഹാസം മലയാളികൾക്കിടയിൽ നാം വളർത്തി. ഈ കൊറോണക്കാലത്ത് വന്ദ്യവയോധികരായ പെൻഷൻകാരെ എന്തിന് ട്രഷറികൾക്കുമുന്നിൽ പരേഡ് നടത്തിക്കണമെന്ന ന്യായമായ ചോദ്യം ബി. ജെ. പി ചോദിച്ചപ്പോൾ ഉത്തരവാദപ്പെട്ട പലരും ആ ചോദ്യത്തെ അവഗണിക്കുന്നതായാണ് കണ്ടത്. 9 കോടി കർഷകർക്ക് കിസാൻ സമ്മാൻ നിധി നേരിട്ട് അക്കൗണ്ടിൽ വരാൻ കഴിയുമെങ്കിൽ 26 കോടി സ്ത്രീകൾക്ക് കൊറോണാ ദുരിതാശ്വാസം നേരിട്ട് അക്കൗണ്ടിൽ വരാൻ കഴിയുമെങ്കിൽ 20 കോടി പാചകവാതക ഉപഭോക്താക്കൾക്ക് സബ്സിഡി തുക അക്കൗണ്ടിൽ വരാൻ കഴിയുമെങ്കിൽ 12 ലക്ഷം വയോജനങ്ങൾക്ക് പെൻഷൻ പരസഹായമില്ലാതെ അക്കൗണ്ടിലിടാൻ സംസ്ഥാനസർക്കാരിനു കഴിയില്ലേ? ഈ വാഹനസൗകര്യങ്ങളില്ലാത്ത കാലത്ത് രോഗഭീതിയിൽ കഴിയുന്ന കാലത്ത് എന്തിനീ പാവപ്പെട്ട വയോധികരെ ട്രഷറികൾക്കുമുന്നിൽ ക്യൂ നിർത്തണം?
Post Your Comments