ന്യൂഡല്‍ഹി : കോവിഡ് കാലത്തും ജനങ്ങള്‍ക്ക് കരുതലായി മാറിയ കേന്ദ്രസര്‍ക്കാറില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്ന നടപടികളെ ജനങ്ങള്‍ രാഷ്ട്രീയം നോക്കാതെ അംഗീകരിച്ചുവെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഐഎഎന്‍എസ്, സിവോട്ടറുമായി ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് പ്രധാനമന്ത്രിയിലുള്ള വിശ്വാസം എടുത്തു പറഞ്ഞിരിക്കുന്നത്. പ്രധാനമന്ത്രിയിലും സര്‍ക്കാരിലുമുള്ള ജനവിശ്വാസത്തിനു ഇളക്കം തട്ടിയിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്ന നടപടികളെ ജനം വിശ്വാസത്തിലെടുക്കുന്നതായും സര്‍വേ വ്യക്തമാക്കുന്നു
അതേസമയം, കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിലധികമായി ഉയര്‍ന്നതോടെ രാജ്യത്തെ പൗരന്മാര്ക്കിടയില് കോവിഡ് ഭീതി വര്‍ധിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 23 ന് അവസാനിച്ച ആഴ്ചയേക്കാള്‍ കോവിഡ് ഭീതി ജനത്തിന് വര്‍ധിച്ചിട്ടുണ്ടെന്നു സര്‍വേ വ്യക്തമാക്കുന്നു. ഈയാഴ്ച നടത്തിയ സര്‍വേ പ്രകാരം 48.3 ശതമാനം പേരും അവര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ കോവിഡ് ബാധിച്ചേക്കാമെന്നു പേടിയുള്ളവരാണ്. മാര്‍ച്ച് 26, 27 തീയതികളിലെ സര്‍വേയില്‍ 1,187 സാംപിളുകളാണ് പരിശോധിച്ചത്.
Post Your Comments