ന്യൂഡൽഹി: ഹസ്രത് നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത എല്ലാ വിദേശ പൗരന്മാരെയും പരിശോധനയ്ക്ക് വിധേയമാക്കാൻ കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. തബ്‌ലീഗിൽ പങ്കെടുത്ത വിദേശ സംഘങ്ങൾ ഇന്ത്യയിലെ പല ഉൾപ്രദേശങ്ങളിലേക്കും യാത്ര ചെയ്തിട്ടുണ്ടെന്നും അത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നാണ് സൂചന. പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഇവരിൽ വൈറസ് ബാധ ഇല്ലാത്തവരെ എത്രയും പെട്ടെന്ന് രാജ്യത്തുനിന്നു പുറപ്പെടുന്ന ആദ്യത്തെ വിമാനത്തിൽ തന്നെ തിരികെയയ്ക്കണമെന്നും നിർദേശം ഉണ്ട്.
ഹസ്രത് നിസാമുദ്ദീനിലുള്ള തബ്‌ലീഗിന്റെ ഡൽഹി ആസ്ഥാനമായ ‘മർക്കസ് നിസാമുദ്ദീൻ’രാജ്യത്തെ കൊറോണവൈറസിന്റെ ഹോട്ട്സ്പോട്ട് ആയി മാറിയിരിക്കുകയാണ്. വിവിധ രാജ്യങ്ങളിൽനിന്നായി 2500 ഓളം ആളുകൾ നിസാമുദ്ദീന്‍ മര്‍ക്കസില്‍ ഈ മാസം ആദ്യം മുതൽ താമസിച്ചിരുന്നതായാണ് വിവരം. 128 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ നിസാമുദ്ദീനിലെ പള്ളിയിലുണ്ടായിരുന്ന 2100 പേരെയും ഒഴിപ്പിച്ചതായാണ് റിപ്പോർട്ട്.
Post Your Comments