ന്യൂഡല്‍ഹി: നിസാമുദ്ദീനില്‍ ആയിരത്തിലേറെ പേര്‍ രോഗബാധിതരാകാന്‍ കാരണം ഡൽഹി സർക്കാരിന്റെയും പോലീസിന്റെയും വീഴ്ച്ച. മലേഷ്യ,തായ്‌ലാന്റ, ബംഗ്ലാദേശ് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്നും ഉളള വിദേശ പൗരന്‍മാരാണ് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തത്. സമ്മേളനവുമായി ബന്ധപ്പെട്ട് 824 വിദേശ പൗരന്‍മാര്‍ ഡല്‍ഹിയില്‍ എത്തിയതായി മാര്‍ച്ച് 21 ന് തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഡല്‍ഹി സര്‍ക്കാരിനെയും പൊലീസിനെയും വിവരം അറിയിച്ചിരുന്നു. എന്നാല്‍ ഡല്‍ഹി സര്‍ക്കാര്‍ നടപടിയൊന്നും എടുത്തില്ല.
Read also: ആശുപത്രികളിലും തിരികേയും പോകാന്‍ സൗജന്യ നിരക്കില്‍ ആംബുലന്‍സ് സേവനം: 91 88 100 100
824 വിദേശ പൗരന്‍മാരെയും കണ്ടെത്തി പരിശോധന നടത്തി നിരീക്ഷണത്തിലാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞിരുന്നു. ഇവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനാണ് ഇപ്പോള്‍ അധികൃതർ ശ്രമിക്കുന്നത്. അതേസമയം ഡല്‍ഹി സര്‍ക്കാരിനെതിരെ വലിയ രീതിയിലുളള വിമര്‍ശനങ്ങള്‍ ഉയരുകയാണ്.
Post Your Comments