
ജോഹന്നാസ്ബർഗ്: കോവിഡ് 19 വൈറസ് ബാധയേറ്റു ഇന്ത്യന്‍ വംശജയായ പ്രശസ്ത വൈറോളജിസ്റ്റ് ഗീത രാംജി(50) ദക്ഷിണാഫ്രിക്കയില്‍ മരണപ്പെട്ടു. ഡര്‍ബനിലെ ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (എസ്എഎംആര്സി) ഓഫീസിലെ ക്ലിനിക്കല്‍ ട്രയല്‍സ് യൂണിറ്റ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും എച്ച്ഐവി പ്രിവന്‍ഷന്‍ റിസര്‍ച്ച് യൂണിറ്റിന്റെ മേധാവിയുമായിരുന്നു.
ഒരാഴ്ച മുന്‍പ് ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയ ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങളൊന്നും ഉ ണ്ടായിരിന്നില്ല. സംസ്കാര ചടങ്ങ് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഇന്ത്യന്‍ വംശജന് കൂടിയായ ഫാര്‍മസിസ്റ്റ് പ്രവീണ്‍ രാംജിയാണ് ഭര്‍ത്താവ്.
2018ല്‍ എച്ച്.ഐ.വി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കിയ
സമഗ്ര സംഭാവനകള്‍ക്ക് യൂറോപ്യന്‍ ഡെവലപ്പ്മെന്റ് ക്ലിനിക്കല്‍ ട്രയല്‍സ് പാര്‍ട്നര്‍ഷിപ്പിന്റെ ഔട്ട്സ്റ്റാന്റിങ് ഫീമെയല്‍ സയന്റിസ്റ്റ് അവാര്‍ഡ് ഗീത സ്വന്തമാക്കിയിട്ടുണ്ട്.
Post Your Comments