തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് 310 പേര്‍ ദില്ലി നിസാമുദീന്‍ മര്‍ക്കസ് തബ്ലീഗ്് സമ്മേളനത്തില്‍ പങ്കെടുത്തായിട്ടാണ് വിവരം. മാര്‍ച്ച് മൂന്നു മുതല്‍ അഞ്ചുവരെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 79 പേര്‍ കേരളത്തില്‍ മടങ്ങിയെത്തിയെന്നും വിവരമുണ്ട്. മടങ്ങിഎത്തിയവരുടെ പട്ടിക തയ്യാറാക്കി. ഇവരെ കണ്ടെത്തി സ്രവപരിശോധന നടത്താനും ആരോഗ്യവകുപ്പ് തുടങ്ങി.
കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 69 പേരാണ് മര്‍ക്കസ് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍, അതിലധികം ആളുകള്‍ കേരളത്തിലേക്ക് എത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ ഇതെത്രയെന്ന് കൃത്യമായി പറയാന്‍ സര്‍ക്കാരിനും കഴിയുന്നില്ല. മടങ്ങി എത്തിയവരില്‍ കൂടുതല്‍ മലപ്പുറത്തേക്കാണ്. 18 പേര്‍ മലപ്പുറത്തേക്കും 2 പേര്‍ കോഴിക്കോട്ടേക്കും ആറു പേര്‍ വീതം തിരുവനന്തപുരത്തേക്കും കാസര്‍കോട്ടേക്കും അഞ്ച് പേര്‍ ഇടുക്കിയിലേക്കും എത്തിയതായാണ് വിവരം. ഇവരെല്ലാം തന്നെ നിരീക്ഷണത്തിലാണ്. മര്‍ക്കസില്‍ നിന്ന് 149 പേര്‍ മറ്റ് പല സംസ്ഥാനങ്ങളിലേക്കും പ്രാര്‍ത്ഥനാ യോഗങ്ങളില്‍ പങ്കെടുക്കാനായി പോയിട്ടുണ്ട്.
Post Your Comments