തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിൽ ജനങ്ങളെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ്. ആരോഗ്യ വകുപ്പ് രാജ്യത്തെ കൊറോണ ഹോട്ട് സ്പോട്ട് ജില്ലകളിൽ കാസർഗോഡ് ഉൾപ്പെടുത്തിയിരുന്നു. ഇതോടെ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ്.
പള്ളിക്കര, ഉദുമ, ചെമ്മനാട്, മധുര്‍, മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലെയും കാസര്‍കോട് നഗരസഭയിലെയും പ്രദേശങ്ങളാണ് പ്രത്യേക നിരീക്ഷണത്തിലാക്കുന്നത്. ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ 9497935780 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് സന്ദേശമയച്ചാല്‍ മതിയാകും.
കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശിയും മരിച്ചു. 68 വയസുള്ള ഇയാളുടെ ജീവൻ നിലനിർത്തിയിരുന്നത് ജീവൻരക്ഷ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു. ഇയാളെ ചികിത്സിച്ച നാല് ഡോക്ടർമാരും നിലവിൽ നിരീക്ഷണത്തിലാണ്.
ALSO READ: പോത്തന്‍കോട്ട് സമൂഹ്യവ്യാപനം സംഭവിച്ചോ? പ്രതികരണവുമായി ആരോഗ്യമന്ത്രി കെ കെ ഷൈലജ
അതേസമയം ആരോഗ്യവകുപ്പിനെ കൂടുതൽ ആശങ്കയിലാക്കുന്നത് രോഗിക്ക് എങ്ങനെ വൈറസ് ബാധയുണ്ടായി എന്ന കണ്ടെത്താൻ സാധിക്കാത്തതാണ്. മാർച്ച് 23ന് വെഞ്ഞാാറമൂടുള്ള സ്വകാര്യ ആശുപത്രിയിലാണ് ഇയാൾ ആദ്യം ചികിത്സ തേടുന്നത്. ഇതിന് മുമ്പ് പല ദിവസങ്ങളിലായി മൂന്ന് മരണാനന്തര ചടങ്ങുകളിലും ഒരു വിവാഹത്തിലും ഇയാൾ പങ്കെടുത്തതായി മനസിലാക്കാൻ സാധിച്ചിട്ടുണ്ട്.
Post Your Comments