ദില്ലി: രാജ്യം കോവിഡ് ബാധയെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗണിലിരിക്കെ നേട്ടം കൊയ്തത് പോണ്‍സൈറ്റുകളാണ്. ശരിക്കും വീട്ടില്‍ അകപ്പെട്ടുപോയവര്‍ക്ക് ആശ്വസം മൊബൈലും ഇന്റര്‍നെറ്റും ഒക്കെ തന്നെയാണ്. അതിനാല്‍ തന്നെ വന്‍ നേട്ടമാണ് പോണ്‍ സൈറ്റിനുണ്ടായിരിക്കന്നത് എന്ന് വ്യക്തമാക്കുന്നതാണ് പോണ്‍ സൈറ്റായ പോണ്‍ഹബ് പുറത്തുവിട്ട കണക്കുകള്‍. മണിക്കൂറുകള്‍ വച്ചുള്ള അവലോകനമാണ് പോണ്‍ഹബ് ഡാറ്റ കാണിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ട്രാഫിക്കില്‍ 23 ശതമാനം വര്‍ധനയുണ്ടായി എന്നാണ് ഡാറ്റ കാണിക്കുന്നത്.
മാര്‍ച്ച് 5 വരെ ഒരു ശതമാനത്തില്‍ താഴെയായിരുന്നു. എന്നാല്‍, രാജ്യം മുഴുവന്‍ ലോക്ക്ഡൗണില്‍ ആയതു മുതല്‍ വെബ്സൈറ്റ് ട്രാഫിക്കില്‍ വന്‍കുതിച്ചു ചാട്ടമാണ് ഉണ്ടായത്. കോവിഡ് ബാധ ആയതിനാല്‍ പോണ്‍ഹബ് തങ്ങളുടെ പ്രീമിയം കണ്ടന്റുകള്‍ ലോക വ്യാപകമായി സൗജന്യമാക്കിയിരുന്നു. മാര്‍ച്ച് 24 വരെയുള്ള കണക്കുകളാണ് പുറത്ത് വിട്ടിരിക്കുന്നത്.
ഏതുസമയവും പതിവില്‍ കൂടുതല്‍ സന്ദര്‍ശകരുണ്ട്. ദിവസത്തിലെ എല്ലാ മണിക്കൂറിലും വെബ്സൈറ്റിന് സന്ദര്‍ശകരെ ലഭിക്കുന്നുണ്ട്. മാര്‍ച്ച് 20 ന് ശേഷം സൈറ്റിലേക്കുള്ള ട്രാഫിക് 13.7 ശതമാനം വര്‍ധിച്ചു. മാര്‍ച്ച് 24 ന് 18.5 ശതമാനം വന്‍ വര്‍ധനയുണ്ടായി.
കോവിഡ്-19 പശ്ചാത്തലത്തില്‍ സ്വയം വീട്ടിലിരിക്കാന്‍ തയ്യാറായവരില്‍ ഒരു വിഭാഗത്തിന്റെ സമയം കൊല്ലി പോണ്‍സൈറ്റിലേക്കുള്ള ട്രാഫിക്കും കൂടിയെന്നാണ് സൈറ്റിന്റെ ഇന്‍സൈറ്റ് പറയുന്നത്.
Post Your Comments