Latest NewsNewsInternational

വീട്ടിലിരുന്ന് ബോറടിക്കുന്നവര്‍ക്ക് സൗജന്യമായി പോണ്‍ വീഡിയോകള്‍ കാണാന്‍ സൗകര്യമൊരുക്കി പോണ്‍സൈറ്റ്

റോം: കൊവിഡ് 19 ബാധയെ തുടര്‍ന്ന് വീട്ടിലിരുന്ന് ബോറടിക്കുന്ന ഇറ്റലിക്കാര്‍ക്ക് സൗജന്യമായി ഒരു മാസം പ്രീമിയം പോണ്‍ വീഡിയോകള്‍ കാണാന്‍ പോണ്‍സൈറ്റായ പോണ്‍ഹബ് സൗകര്യമൊരുക്കുന്നു. ഇത് സംബന്ധിച്ച് വെബ്‌സൈറ്റ് അധികൃതര്‍ വാര്‍ത്താക്കുറിപ്പിറക്കി. ഒരുമാസത്തെ സൗജന്യ സേവനമാണ് പോണ്‍ഹബ് വാഗ്ദാനം ചെയ്യുന്നത്.

‘ഞങ്ങള്‍ ഇറ്റലിയെ സ്‌നേഹിക്കുന്നു. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഞങ്ങളുടെ വരുമാനത്തിന്റെ ഒരുപങ്ക് ഇറ്റലിക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. വീട്ടിലിരിക്കുന്ന നിങ്ങള്‍ക്ക് ഒരുമാസം നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാതെ പോണ്‍ഹബ് പ്രീമിയം ആസ്വദിക്കാം’- വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ പോണ്‍ഹബ് ട്രാഫിക്കില്‍ ഏഴാം സ്ഥാനമാണ് ഇറ്റലിക്കുള്ളത്. കൊവിഡ് 19നെതിരെ സ്വീകരിക്കേണ്ട മുന്‍കുരുതലിനെ സംബന്ധിച്ചും പോണ്‍ഹബില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ നാല് ദിവസമായി ആരും വീട്ടില്‍ നിന്ന് പുറത്തിറങ്ങേണ്ടെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

നേരത്തെ കൊവിഡ് 19 ബാധയെത്തുടര്‍ന്ന് ജപ്പാനില്‍ പിടിച്ചിട്ട കപ്പലിലെ യാത്രക്കാര്‍ക്കും സൗജന്യമായി പോണ്‍ കാണാനുള്ള സൗകര്യം മറ്റൊരു വെബ്‌സൈറ്റ് നല്‍കിയിരുന്നു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പേരെ കൊവിഡ് 19 ബാധിച്ച രാജ്യമാണ് ഇറ്റലി. 15113 പേര്‍ക്ക് രോഗം ബാധിക്കുകയും 1016 പേര്‍ മരിക്കുകയും ചെയ്തു. മരണനിരക്കും രോഗബാധ നിരക്കും ചൈനയേക്കാള്‍ കൂടുതല്‍ ഇറ്റലിയിലാണ് റിപ്പോര്‍ട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button