ഗവൺമെന്റുകൾ അശ്ലീല വെബ്‌സൈറ്റുകൾ തടയുന്നത് അവസാനിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി പോൺഹബിന്റെ പുതിയ ഉടമ. ലൈംഗികതയിൽ അഭിമാനിക്കുകയും അശ്ലീലത്തെ സാധാരണവും ആയി കാണണമെന്നും പോൺഹബിന്റെ പുതിയ ഉടമ എഎഫ്‌പിയോട് പറഞ്ഞു. പോൺഹബിന്റെ മാതൃസ്ഥാപനമായ മൈൻഡ്‌ഗീക്കിനെ കാനഡ ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ എത്തിക്കൽ ക്യാപിറ്റൽ പാർട്‌ണേഴ്‌സ് മൂന്ന് മാസം മുമ്പ് വാങ്ങിയിരുന്നു.. കാനഡയിലെ മോൺട്രിയൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പോൺഹബ് ലോകത്തിലെ ഏറ്റവും കൂടുതൽ ട്രാഫിക്കുള്ള വെബ്‌സൈറ്റുകളിൽ ഒന്നാണ്.
ഉപയോക്താക്കളുടെ പ്രായം പരിശോധിക്കാൻ ഉത്തരവിട്ടതിന് ശേഷം മെയ് മാസത്തിൽ യുഎസ് സംസ്ഥാനമായ യൂട്ടയിൽ നിന്ന് അതിന്റെ വെബ്‌സൈറ്റുകൾ പിൻവലിച്ചു. ഫ്രാൻസിൽ, വെബ്‌സൈറ്റ് ഉടമകളും റെഗുലേറ്റർമാരും 2020-ലെ വയസ്സ് സ്ഥിരീകരണ നിയമം എങ്ങനെ പ്രായോഗികമാക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നെങ്കിലും ഇത് വരെ ഒരു തീരുമാനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
‘ഞങ്ങളുടെ വെബ്‌സൈറ്റുകളിൽ പ്രായപൂർത്തിയാകാത്ത ഉപയോക്താക്കളെ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’ എന്ന് ഇസിപി സ്ഥാപകൻ സോളമൻ ഫ്രീഡ്‌മാൻ എഎഫ്‌പിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കുട്ടികളെ ഫലപ്രദമായി സംരക്ഷിക്കുക, വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തരുത് എന്നിങ്ങനെയുള്ള
രണ്ട് കാര്യങ്ങൾ ഉള്ളത് കൊണ്ട് പ്രായപരിശോധക പരിഹാരങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി
മൈൻഡ്‌ഗീക്ക് 2020-ൽ ന്യൂയോർക്ക് ടൈംസ് അതിന്റെ സൈറ്റുകളിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന ബലാത്സംഗങ്ങളും ലൈംഗികതയും ചിത്രീകരിക്കുന്ന മെറ്റീരിയലുകൾ ഹോസ്റ്റ് ചെയ്യുന്നതായി ആരോപണം ഉയർന്നിരുന്നു. 2021-ൽ എട്ട് ദശലക്ഷം ഉള്ളടക്കങ്ങൾ നീക്കം ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു.
Post Your Comments