Latest NewsNewsEntertainment

ചെയ്യുന്നതും ചെയ്‍തിട്ടുള്ളതുമായ കാര്യങ്ങൾ പലരും മനഃപൂർവം അവഗണിക്കുമ്പോൾ പറയാനുള്ളത് പരസ്യമായി തന്നെ പറയുന്നത് കാണുമ്പോൾ മനസു നിറയുന്നു; സുരേഷ് ഗോപിയെ കുറിച്ച് ഗോകുല്‍ സുരേഷ്

മലയാളികളുടെ പ്രിയനടനായ സുരേഷ് ഗോപിക്ക് രാഷ്ട്രീയത്തിൽ ഇറങ്ങിയതോടെ നിരവധി വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. വിമര്‍ശനങ്ങള്‍ക്കിടയിലും തന്റെ അഭിപ്രായം തുറന്നുപറയുന്ന സുരേഷ് ഗോപിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മകനും നടനുമായ ഗോകുല്‍ സുരേഷ്. പ്രതിസന്ധികളുടെ സമയത്ത്, അച്ഛൻ ഇപ്പോൾ ചെയ്യുന്നതും ഇതുവരെ ചെയ്‍തിട്ടുള്ളതുമായ കാര്യങ്ങൾ പലരും മനഃപൂർവം അവഗണിക്കുകയും വിമർശിക്കുകയും ചെയ്യുമ്പോഴും, പറയാനുള്ളത് പരസ്യമായി തന്നെ അച്ഛൻ പറയുന്നത് കാണുമ്പോൾ മനസു നിറയുന്നു. ഇനിയും കൂടുതൽ കരുത്തുണ്ടാകട്ടെ അച്ഛാ എന്ന് ഗോകുൽ സുരേഷ് വ്യക്തമാക്കുന്നു. ചില സമയങ്ങളിൽ നല്ല കാര്യങ്ങൾ തകർന്നു പോകുന്നത് കൂടുതൽ നല്ല കാര്യങ്ങൾ വന്നു ചേരാനാണെന്ന മെർലിൻ മൺറോയുടെ വാക്കുകളും ഗോകുല്‍ ചൂണ്ടിക്കാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button