കൊല്ലം : അമൃതാനന്ദമയി മഠത്തിലെ വിദേശികളുടെ കോവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ്. ഫെബ്രുവരി 25ന് ശേഷമെത്തിയ 30 വിദേശികൾക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം. മഠത്തിലെ രോ ദിവസത്തേയും സ്ഥിതിഗതികൾ ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. മാർച്ച് ഏഴിന് ശേഷം വിദേശികളാരെയും മoത്തിൽ പ്രവേശിപ്പിച്ചിരുന്നില്ല. മഠത്തിനെതിരെ ഉയരുന്ന വ്യാജ പ്രചരണങ്ങളിൽ കഴമ്പില്ലെന്ന് മഠം അധികൃതർ അറിയിച്ചു.
Also read : അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുടെ വിവരങ്ങള്‍ ആരോഗ്യ വിഭാഗത്തെ അറിയിച്ച യുവാവിനെ തല്ലിക്കൊന്നു
അതേസമയം കേരളത്തിൽ രണ്ടാമത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊച്ചുവിളാകം വീട്ടില്‍ അബ്ദുള്‍ അസീസാണ്( 69) മരിച്ചത്. റിട്ടയേഡ് എഎസ്ഐ ആയിരുന്നു അദ്ദേഹം. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇത്രയും നാൾ ജീവൻ നിലനിർത്തിയിരുന്നത്.
അസീസിന് എങ്ങനെയാണ് രോഗബാധയുണ്ടായത് എന്ന കാര്യത്തില്‍ ഇനിയും ഒരു നിഗമനത്തിലെത്താന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. ഇദ്ദേഹത്തെ ചികിത്സിച്ച നാല് ഡോക്ടര്‍മാരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. നേരത്തേ ദുബായില്‍ നിന്ന് തിരികെയെത്തിയ മട്ടാഞ്ചേരി സ്വദേശി ഇബ്രാഹിം സുലൈമാന്‍ സേട്ടും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
Post Your Comments