Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsInternational

സ്പെയിനിലെ രാജകുമാരി കോവിഡ് ബാധ മൂലം അന്തരിച്ചു : ലോക രാജകുടുംബങ്ങളിലെ ആദ്യമരണം

ലോകത്ത് കോവിഡ് ബാധയെത്തുടര്‍ന്ന് മരണമടയുന്ന ആദ്യ രാജകുടുംബാംഗമാണ് ഇവര്‍.

കോവിഡ്-19 രോഗബാധിതയായിരുന്ന സ്പാനിഷ് രാജകുമാരി മരിയ തെരേസ അന്തരിച്ചു. അറന്‍ജ്വസ് പ്രഭുവും സഹോദരനുമായ സിക്സ്റ്റോ എന്റിക് ഡി ബോര്‍ബോണ്‍ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. 86 വയസ്സായിരുന്നു രാജകുമാരിക്ക്. ലോകത്ത് കോവിഡ് ബാധയെത്തുടര്‍ന്ന് മരണമടയുന്ന ആദ്യ രാജകുടുംബാംഗമാണ് ഇവര്‍.

സ്പാനിഷ് രാജാവായ ഫിലിപ്പ് നാലാമനെ ബന്ധുവാണ് അന്തരിച്ച മരിയ തെരേസ. അതേസമയം നിരീക്ഷണത്തിലായിരുന്ന ഫിലിപ്പ് നാലാമന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.ഫ്രാന്‍സില്‍ പഠനം പൂര്‍ത്തിയാക്കിയ തെരേസ, മഡ്രിഡ്‌ സര്‍വകലാശാലയില്‍ പ്രൊഫസറായി സേവനമനുഷ്ഠിക്കുകയായിരുന്നു.

പായിപ്പാട്ട് നടന്ന യഥാർത്ഥ ഗൂഢാലോചനയെക്കുറിച്ച്‌ സര്‍ക്കാര്‍ തുറന്നു പറയണം; ആവശ്യവുമായി കെ. സുരേന്ദ്രന്‍

പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങളിലും സാമൂഹിക വിഷയങ്ങളിലും നിരന്തരം ഇടപെടുന്ന ആക്ടിവിസ്റ്റ് ആയിരുന്നതിനാല്‍, റെഡ് പ്രിന്‍സസ് എന്നാണ് സ്പാനിഷ് ജനത തെരേസയെ വിശേഷിപ്പിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button