CricketLatest NewsNewsSports

ഐപിഎല്‍ ഒഴിവാക്കി ഇനി അടുത്ത വര്‍ഷം

ന്യൂഡല്‍ഹി: കോവിഡ്-19 പകര്‍ച്ച വ്യാധി മൂലം ഐപിഎല്‍ ഈ വര്‍ഷം നടക്കാന്‍ സാധ്യതയില്ല. പകരം അടുത്ത വര്‍ഷം നടക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിസകളെ കുറിച്ചുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റേയും കായിക മന്ത്രാലയത്തിന്റെയും പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ബിസിസിഐ.

രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ആരും റിസ്‌ക് എടുക്കാന്‍ തയ്യാറല്ല. സ്റ്റേഡിയത്തില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് എടുക്കാന്‍ സാധിക്കുകയില്ല. ഐപിഎല്‍ അടുത്ത വര്‍ഷം നടത്തുന്നതാണ് ഉത്തമം. കൂടാതെ, മെഗാലേലവും ഉണ്ടാകില്ല. ഇന്ത്യ സര്‍ക്കാരിന്റെ അന്തിമ തീരുമാനം അറിഞ്ഞതിനുശേഷം ഞങ്ങള്‍ ഫ്രാഞ്ചൈസികളെ വിവരം അറിയിക്കും, എന്ന് ഐപിഎല്‍ അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ഐപിഎല്‍ അടുത്തവര്‍ഷം നടക്കുകയാണെങ്കില്‍ കളിക്കാരുടെ മെഗാലേലം ഉണ്ടാകാന്‍ സാധ്യതയില്ല പകരം അടുത്ത വര്‍ഷം നിലവിലെ അവസ്ഥ തുടരും. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് വേണമെങ്കില്‍ കളിക്കാരെ തിരഞ്ഞെടുക്കാം. അടുത്ത മെഗാലേലം നടക്കേണ്ടത് 2021-ല്‍ ആയിരുന്നു. മെഗാലേലത്തില്‍ ഫ്രാഞ്ചൈസികള്‍ക്ക് ഒരുപിടി താരങ്ങളെ നിലനിര്‍ത്താന്‍ കഴിയുമെങ്കിലും മറ്റുള്ളവരെ മറ്റു ടീമുകള്‍ക്കും ലേലം വിളിക്കാന്‍ അവസരം ലഭിക്കുന്നതിന് ലേലത്തില്‍ വയ്ക്കേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button