CricketLatest NewsNewsSports

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പുതിയ റെക്കോർഡ്

ഐപിഎലില്‍ പുതിയ റെക്കോർഡ് ഇട്ട് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ.ഏറ്റവുമധികം തവണ പൂജ്യത്തിനു പുറത്തായ താരമെന്ന റെക്കോര്‍ഡ് ആണ് രോഹിത് ശര്‍മ്മ സ്വന്തമാക്കിയത് .

Read Also : ആംബുലന്‍സിന് വഴിയൊരുക്കാന്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഓടിയത് രണ്ട് കിലോമീറ്ററോളം ; വീഡിയോ വൈറൽ ആകുന്നു 

റോയല്‍ ചലഞ്ചേഴ്സ് താരം പാര്‍ത്ഥിവ് പട്ടേല്‍, ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ക്കൊപ്പമാണ് രോഹിത് നാണക്കേടിന്റെ റെക്കോര്‍ഡില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. മൂവരും 13 തവണയാണ് പൂജ്യത്തിനു പുറത്തായിട്ടുള്ളത്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ആദ്യ ക്വാളിഫയര്‍ മത്സരത്തിലാണ് രോഹിത് 13ആം തവണ പൂജ്യനായി മടങ്ങിയത്. ഇന്നിംഗ്സിന്റെ രണ്ടാം ഓവറില്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ രോഹിതിനെ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ മുംബൈ ഇന്ത്യന്‍സ് നായകന്‍ പവലിയനിലേക്ക് മടങ്ങുകയായിരുന്നു.

മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 201 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹി ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. 6 ഓവര്‍ അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സ് എന്ന നിലയിലാണ് ഡല്‍ഹി. ഡല്‍ഹിയുടെ ആദ്യ മൂന്ന് താരങ്ങളും റണ്‍ ഒന്നും എടുക്കാതെയാണ് പുറത്തായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button