മുംബൈ: ഈ വർഷത്തെ ഐപിഎൽ പ്രധാന സ്പോൺസർ ടാറ്റ ഗ്രൂപ്പായിരിക്കുമെന്ന് ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ അറിയിച്ചു. ഇന്ന് നടന്ന ഐപിഎല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ യോഗത്തില്‍ ഇതിന് അംഗീകാരമായി. ഇതോടെ ‘ടാറ്റ ഐപിഎല്‍’ എന്നായിരിക്കും വരും സീസണില്‍ ടൂര്‍ണമെന്റ് അറിയപ്പെടുക.
2018ല്‍ 440 കോടി രൂപയ്ക്കാണ് വിവോ ഐപിഎല്ലിന്റെ മുഖ്യ സ്പോണ്‍സര്‍മാരായത്. ഇന്ത്യ-ചൈന നയതന്ത്ര പ്രശ്നങ്ങളുടെ പേരില്‍ 2020ല്‍ ഒരു വര്‍ഷത്തേക്ക് വിവോ സ്പോണ്‍സര്‍ഷിപ്പ് മരവിപ്പിച്ചിരുന്നു. ഈ സീസണില്‍ ഡ്രീം 11നായിരുന്നു ഐപിഎല്ലിന്റെ സ്പോണ്‍സര്‍മാര്‍. 2022, 2023 സീസണുകളില്‍ ടാറ്റയായിരിക്കും ഐപിഎല്ലിന്റെ മുഖ്യ സ്പോണ്‍സര്‍മാര്‍.
അതേസമയം ഐപിഎല്‍ മെഗാ താര ലേലത്തിന്റെ തിയതി ബിസിസിഐ പുറത്തുവിട്ടു. ഫെബ്രുവരി ഏഴ്, എട്ട് തിയതികളില്‍ നടത്താനാണ് നീക്കം. ബംഗളൂരുവായിരിക്കും ലേലത്തിന്റെ വേദി. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ ബിസിസിഐ ആരംഭിച്ചിട്ടുണ്ട്. കോവിഡ് ബാധ കൂടുതല്‍ സങ്കീര്‍ണമാകാതിരുന്നാല്‍ മെഗാ ലേലം ഇന്ത്യയില്‍ നടത്താന്‍ തന്നെയാണ് ബിസിസിഐ തീരുമാനം.
Read Also:- ചർമ്മസംബന്ധമായ അണുബാധ തടയാൻ കട്ടൻചായ
ലേലം യുഎഇയില്‍ നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബിസിസിഐയുമായി അടുത്തവൃത്തങ്ങള്‍ അത് തള്ളിക്കളഞ്ഞിട്ടുണ്ട്. പത്തു ടീമുകളാണ് ഇക്കുറി മെഗാ താര ലേലത്തില്‍ പങ്കെടുക്കുക. സഞ്ജീവ് ഗോയങ്കെയുടെ ഉടമസ്ഥതയിലെ ലഖ്നൗ ഫ്രാഞ്ചൈസിയും സിവിസി ക്യാപ്പിറ്റലിന്റെ അഹമ്മദാബാദ് ഫ്രാഞ്ചൈസിയുമാണ് പുതിയ ടീമുകൾ.
Post Your Comments