ഗുവാഹത്തി: കൊവിഡിന് മലേറിയയുടെ മരുന്ന് കഴിച്ച ഡോക്ടര്‍ മരിച്ചു. ഗുഹാവഹത്തിയിലെ പ്രതീക്ഷ ആശൃപത്രിയിലെ അനസ്തോളജിസ്റ്റായ ഉത്പല്‍ജിത്ത് ബര്മന് (44) ആണ് മരിച്ചത്. മലേറിയയുടെ മറുമരുന്നായ ഹൈഡ്രോക്ലോറോക്വിന്‍ ഇദ്ദേഹം കഴിച്ചിരുന്നു. ഇതിന് പിന്നാലെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. അതേസമയം ഹൈഡ്രോക്ലോറോക്വിന്‍ മരണ കാരണമായിട്ടുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാര്‍ പറഞ്ഞു.
ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഞായറാഴ്ച ഉച്ചയോടെ ബാർമാനെ നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബര്മന് തിങ്കളാഴ്ച മരണത്തിന് കീഴടങ്ങി. പല ഡോക്ടര്‍മാരും സ്വയം ചികിത്സയ്ക്കായി ഹൈഡ്രോക്ലോറോക്വിന്‍ കഴിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ടെന്ന് പ്രതീക്ഷാ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. നിര്‍മ്മല്‍ കുമാര്‍ ഹസാരിക പറഞ്ഞു. അദ്ദേഹം എത്ര ഡോസ് മരുന്ന് കഴിച്ചിട്ടുണ്ടെന്ന് വ്യക്തമല്ലെന്നും ഹസാരിക കൂട്ടിച്ചേര്‍ത്തു.
അസമില്‍ ഇതുവരെ കൊവിഡ് 19 പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സര്‍ക്കാര്‍ ലാബുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും മാത്രമേ കൊവിഡ് പരിശോധനയ്ക്ക് അനുമതി നല്‍കിയിട്ടുള്ളൂ. കൊവിഡ് പോസിറ്റീവ് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അസമിലെ ഡോക്ടര്‍മാര്‍ വ്യാപകമായി മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഹൈഡ്രോക്ലോറോക്വിന്‍ കഴിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.നിലവില്‍ കൃത്യമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത കൊവിഡിനെതിരെ മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഹൈഡ്രോക്ലോറോക്വിന്‍ മരുന്നിനെ ഐ.സി.എം.ആര് അംഗീകരിച്ചിരുന്നു.
എന്നാല്‍ ഹൈഡ്രോക്ലോറോക്വിന്‍ കഴിച്ചവരില്‍ കൊവിഡ് ഭേദമായതായി സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളില്ല. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വാർത്തയുടെ പ്രകാരം ഹൈഡ്രോക്ലോറോക്വിന്‍ കഴിച്ച ഒരു കൊവിഡ് രോഗി യു.എസിലും മരണമടഞ്ഞിരുന്നുവെന്ന് റിപ്പോർട്ട് ഉണ്ട് .
Post Your Comments