കര്‍ണാടക അതിര്‍ത്തി തുറക്കുന്ന വിഷയത്തിൽ അമിത് ഷാ-പിണറായി ചർച്ച; നിർണായക നീക്കവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി

അതിര്‍ത്തി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു

ന്യൂഡല്‍ഹി: കര്‍ണാടക അതിര്‍ത്തി തുറക്കുന്ന വിഷയത്തിൽ നിർണായക നീക്കവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. കര്‍ണാടക അതിര്‍ത്തി വിഷയത്തില്‍ മുഖ്യമന്ത്രി കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി.

അതിര്‍ത്തി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. അതിര്‍ത്തി തുറക്കണമെന്നാണ് മുഖ്യമന്ത്രി പ്രധാനമന്തിയോട് ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുമായി ബന്ധപ്പെടാന്‍ അമിത് ഷായോട് പ്രധാനമന്ത്രി നിര്‍ദേശിച്ചനുസരിച്ചാണ് തിരികെ വിളിച്ച്‌ ഫോണിലൂടെ മുഖ്യമന്ത്രി പിണറായി വിജയനുമായി കേന്ദ്ര ആഭ്യന്തര മന്ത്രി ചര്‍ച്ച നടത്തിയത്.

ALSO READ: രാജ്യം ഏറെ നിർണ്ണായകമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്; കോവിഡിനെ നേരിടാൻ അതിവേഗ ആശുപത്രി നിർമ്മാണം ലക്ഷ്യമിട്ട് മോദി സർക്കാർ

അതേസമയം കേരള മുഖ്യമന്ത്രി പ്രതിഷേധമാളിക്കത്തിക്കുകയാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ പറഞ്ഞു. മാധ്യമങ്ങളില്‍ നിന്നും അല്ലാതെയും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാവിലെ തന്നെ താന്‍ ഈ വിഷയത്തില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചിരുന്നുവെന്നും കേരള-കര്‍ണാടക മുഖ്യമന്ത്രിമാരുമായും ചീഫ് സെക്രട്ടറിമാരുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയതായാണ് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയില്‍ നിന്ന് തനിക്ക് കിട്ടിയ വിവരമെന്നും വി. മുരളീധരന്‍ പറഞ്ഞു.

Share
Leave a Comment