മോസ്കോ: ലോകരാജ്യങ്ങള്‍ മുഴുവന്‍ പടർന്നു പിടിക്കുന്ന കോവിഡ് മഹാമാരിയുടെ ഭീതിയിലാകുമ്പോഴും അതൊന്നും ബാധിക്കാത്ത രണ്ട് രാജ്യങ്ങളുണ്ട്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന റഷ്യയും ഉത്തര കൊറിയയും. ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനും സാമ്പത്തികരംഗം പിടിച്ചുനിര്‍ത്താനും പ്രയാസപ്പെടുകയാണ്.
കോവിഡ് ബാധ സ്ഥിരീകരിക്കാന്‍ തുടങ്ങിയതോടെ റഷ്യ പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരുന്നു. കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് കടുത്ത ഭാഷയിലാണ് മുന്നറിയിപ്പ് നല്‍കിയത്. ”ഒന്നുകില്‍ വീട്ടിലിരുന്ന് വൈറസിനെ പ്രതിരോധിക്കുക, അല്ലെങ്കില്‍ ജയിലില കഴിയാം.”- ഇതായിരുന്നു നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് പുടിന്‍ പറഞ്ഞത്.
നിയമങ്ങളുടെ കാര്‍ക്കശ്യം അറിയാവുന്ന റഷ്യയിലെ ജനങ്ങള്‍ എല്ലം അക്ഷരം പ്രതി അനുസരിക്കുമെന്ന് ഉറപ്പാണ്. കൂടുതല്‍ പേരിലേക്ക് വൈറസ് വ്യാപിക്കാനുള്ള സാധ്യത കുറഞ്ഞത് അങ്ങനെയാണെന്ന് കരുതേണ്ടിവരും. ക്വാറന്‍റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളാണ് റഷ്യന്‍ പോലീസ് സ്വീകരിക്കുന്നത്.
വൈറസ് ബാധയില്ലെന്നുള്ള ഉത്തര കൊറിയയുടെ അവകാശവാദം തെറ്റാണെന്നാണ് ദക്ഷിണ കൊറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആരോപിക്കുന്നത്. ഉത്തര കൊറിയയില്‍ സൈനികര്‍ ഉള്‍പ്പെടെ നൂറിലേറെ ആളുകള്‍ വൈറസ് ബാധിച്ച് മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.
ALSO READ: ലോക്ക് ഡൗൺ കാലത്ത് വീണ്ടും പൊലീസിന്റെ പ്രാകൃത ശിക്ഷ; തൊഴിലാളികളുടെ നെറ്റിയില്‍ ചാപ്പ കുത്തി
ആയിരക്കണക്കിനാളുകളെ രോഗം സംശയിച്ച് തടങ്കലിലാക്കിയെന്നും രോഗം സ്ഥിരീകരിച്ചയാളെ വെടിവെച്ച് കൊന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍ തന്‍റെ രാജ്യത്ത് വൈറസ് കടന്നിട്ടില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. രാജ്യത്ത് വൈറസ് പടര്‍ന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കിം പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post Your Comments