Latest NewsIndiaNews

ലോക്ക് ഡൗൺ കാലത്ത് വീണ്ടും പൊലീസിന്റെ പ്രാകൃത ശിക്ഷ; തൊഴിലാളികളുടെ നെറ്റിയില്‍ ചാപ്പ കുത്തി

ന്യൂഡൽഹി: ലോക്ക് ഡൗൺ കാലത്ത് പൊലീസിന്റെ പ്രാകൃത ശിക്ഷ രീതികൾക്ക് അവസാനമില്ല. ലോക്ക് ഡൗണ്‍ പാലിക്കാതെ സ്വദേശത്തേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളിയുടെ നെറ്റിയില്‍ മധ്യപ്രദേശ് പൊലീസ് ചാപ്പകുത്തി.

ഉത്തര്‍പ്രദേശില്‍ നിന്ന് ജന്മനാട്ടില്‍ മടങ്ങിയെത്തിയ മൂന്ന് തൊഴിലാളികളുടെ നെറ്റിയിലാണ് പൊലീസ് ചാപ്പകുത്തിയത്. ഛത്തര്‍പൂര്‍ ജില്ലയിലെ ഗൗരിഹാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കുടിയേറ്റ തൊഴിലാളികളുടെ നെറ്റിയില്‍ ചാപ്പകുത്തിയത്. ചാപ്പകുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

പ്രാഥമിക പരിശോധനാ കേന്ദ്രത്തില്‍ വച്ചാണ് ഇന്‍സ്‌പെക്ടര്‍ ലോക്ക്ഡൗണ്‍ ലംഘിച്ചതിന് തൊഴിലാളികളെ ശകാരിക്കുകയും നെറ്റിയില്‍ ചാപ്പകുത്തുകയും ചെയ്തത്. ‘ഞാന്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു, എന്നില്‍ നിന്ന് അകന്നുനില്‍ക്കുക ‘ എന്നാണ് തൊഴിലാളിയുടെ നെറ്റിയില്‍ എഴുതിയത്. ഇത്തരം പെരുമാറ്റത്തില്‍ ഏര്‍പ്പെടരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഛത്തര്‍പൂര്‍ എസ്പി കുമാര്‍ സൗരഭ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘ഭ്രാന്തന്‍ നായ’ എന്നാണ് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ അയാളെ വിശേഷിപ്പിച്ചത്; പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു; യതീഷ് ചന്ദ്രക്കെതിരെ വൈറലായി മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

അതേസമയം, പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. പൊലീസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ‘ മുഖ്യമന്ത്രി ശിവരാജ് രണ്ട് ഓപ്ഷനുകള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ, ഒന്നുകില്‍ കൊറോണ വൈറസ് മൂലമോ പട്ടിണി മൂലമോ മരിക്കുക’ എന്ന് കോണ്‍ഗ്രസ് ട്വിറ്ററിലൂടെ പ്രതികരിച്ചു. ചാപ്പകുത്തുന്ന വിഡിയോ സഹിതമായിരുന്നു കോണ്‍ഗ്രസിന്റ് ട്വീറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button