ന്യൂഡൽഹി : കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനായി 21 ദിവസത്തേക്ക് രാജ്യത്ത് പ്രഖ്യാപിച്ച ലോക് ഡൗണിൽ ജനങ്ങൾക്ക് സ്വാഭാവികമായും ബുദ്ധിമുട്ടുകളുണ്ടാകും. അതിന്റെ പേരിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമാസ റേഡിയോ പ്രഭാഷണമായ മൻകിബാത്തിൽ പറഞ്ഞു.
I apologize for taking these harsh steps which have caused difficulties in your lives, especially the poor people. I know some of you would be angry with me also. But these tough measures were needed to win this battle: PM Narendra Modi #MannKiBaat (file pic) pic.twitter.com/fwGlUk5ubz
— ANI (@ANI) March 29, 2020
The battle against #COVID19 is a tough one and it did require such harsh decisions. It is important to keep the people of India safe: PM Narendra Modi #MannKiBaat https://t.co/lJQsVv8S3k
— ANI (@ANI) March 29, 2020
ചിലർക്കെങ്കിലും തന്നോട് ദേഷ്യം തോന്നാം, രാജ്യത്തെ രക്ഷിക്കാൻ ഇതല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ല. ലോകം മുഴുവൻ കൊവിഡിനെതിരെ ജീവൻമരണ പോരാട്ടമാണ് നടത്തുന്നത്. അങ്ങനെയുള്ളപ്പോൾ മാർഗ നിർദേശങ്ങൾ ലംഘിച്ചാൽ അത് കൊവിഡിനെതിരായ പ്രവർത്തനങ്ങളെ പിന്നോട്ടടിക്കും. ചിലർ ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിക്കുന്നില്ലെന്നും ക്വാറന്റൈൻ അല്ലാതെ കോവിഡിന് പരിഹാരങ്ങൾ ഇല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കുറച്ച് ദിവസങ്ങൾ കൂടി ലക്ഷ്മണ രേഖ മറികടക്കരുതെന്നും ആരോഗ്യ പ്രവർത്തകരിൽ നിന്ന് ജനങ്ങൾ പ്രചോദനമുൾക്കൊള്ളണമെന്നും ആവശ്യപ്പെട്ട പ്രധാനമന്ത്രി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകരുൾപ്പെടെയുള്ളവരുടെ സേവനത്തെ രാജ്യം വിലപ്പെട്ടതായി കണക്കാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം ഇന്ത്യയിലെ പ്രതിരോധ സംവിധാനങ്ങളെ അഭിനന്ദിച്ച് വീണ്ടും ലോകാരോഗ്യ സംഘടന. കോവിഡ്-19 നെതിരെ മികച്ച പ്രതിരോധമാണ് ഇന്ത്യ ഒരുക്കിയത്. ജനുവരി 30-ന് ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മുന്‍പേ ഇന്ത്യ സമഗ്ര പ്രതിരോധ സംവിധാനം ഒരുക്കിയിരുന്നു. വിമാന യാത്രക്കാരുടെ പരിശോധന കര്‍ശനമാക്കിയതിനു പിന്നാലെ വിസ റദ്ദാക്കുകയും രാജ്യാന്തര വിമാനസര്‍വീസുകള്‍ നിരോധിക്കുകയും ചെയ്തു. മറ്റേതൊരു രാജ്യത്തേക്കാളും മുന്നേ ഇന്ത്യ ഇതു നടപ്പിലാക്കി.
2020 ജനുവരി 30നാണ് ഇന്ത്യയില്‍ ആദ്യ കൊറോണ വൈറസ് ബാധ കണ്ടെത്തിയതെങ്കിലും ജനുവരി 18 മുതല്‍ തന്നെ ചൈനയില്‍ നിന്നുമെത്തുന്ന യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. അതേസമയം കോവിഡ് 19 ഏറ്റവും അധികം നാശമുണ്ടാക്കിയ ഇറ്റലിയും സ്പെയിനും രോഗബാധ റിപ്പോര്‍ട്ട് ചെയ്ത് 25 മുതല്‍ 39 ദിവസത്തിനു ശേഷമാണ് യാത്രക്കാരെ പരിശോധിച്ചു തുടങ്ങിയത്. യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, മറ്റു രാജ്യങ്ങളില്‍ നിന്നെത്തുന്നവരെയും വിമാനത്താവളങ്ങളില്‍ എത്തുന്നവരെയും കൂടുതല്‍ പരിശോധിക്കുക, വീസ റദ്ദാക്കുക, സ്വയം ക്വാറന്റൈനില്‍ നിര്‍ദേശിക്കുക തുടങ്ങി രോഗം പടരുന്നതു തടയാന്‍ ഫലപ്രദമായ പല നടപടികളും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടു.
Post Your Comments