Latest NewsIndiaNews

മൻ കി ബാത്ത്: പ്രധാനമന്ത്രി ഞായറാഴ്ച്ച രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 94-ാം പതിപ്പ് ഒക്ടോബർ 30 ന്. പ്രധാനമന്ത്രി ഒക്ടോബർ 30 ഞായറാഴ്ച്ച രാവിലെ 11 മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.

Read Also: വല്ലോന്റെ കാശും സമയവും കൈപ്പറ്റിയിട്ടു ഉളുപ്പില്ലാതെ നടന്നകലുന്ന ലവന്മാരും ലവളുമാരും: അധ്യാപികയുടെ കുറിപ്പ്

94-ാം പതിപ്പിൽ സംസാരിക്കാനുള്ള വിഷയങ്ങൾ സംബന്ധിച്ച് ജനങ്ങൾക്ക് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെയ്ക്കാൻ പ്രധാനമന്ത്രി അവസരം നൽകിയിരുന്നു. നമോ ആപ്പ് വഴിയോ MyGov ആപ്പ് വഴിയോ,1800-11-7800 എന്ന നമ്പറിലോ ബന്ധപ്പെടാനായിരുന്നു നിർദ്ദേശം.

2014 ഒക്ടോബർ 3 നാണ് മൻ കി ബാത്ത് എന്ന പരിപാടി സംപ്രേക്ഷണം ആരംഭിച്ചത്. തനിക്ക് പറയാനുള്ള കാര്യങ്ങൾ മൻ കി ബാത്ത് എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം രാജ്യത്തെ അറിയിക്കുന്നത്. ഇംഗ്ലീഷിലും,സംസ്‌കൃതത്തിലും ആകാശവാണിയിലൂടെ മൻ കി ബാത്ത് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ജനങ്ങളുമായി നേരിട്ടു സംവദിക്കാൻ ആകാശവാണിയെന്ന മാധ്യമം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ചു തുടങ്ങിയതോടെ ആകാശവാണി എന്ന സ്ഥാപനത്തിനും പുതിയ പ്രതീക്ഷകൾ കൈവരികയായിരുന്നു.

Read Also: ശബരിമല നാമജപ ഘോഷയാത്ര: കേസുകള്‍ പിന്‍വലിക്കാത്തത് ഹൈന്ദവ വിശ്വാസികള്‍ക്ക് എതിരായ വെല്ലുവിളിയെന്ന് എന്‍എസ്എസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button