
കൊച്ചി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന് ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ. രാജ്യത്തെയും സമൂഹത്തെയും എങ്ങനെ ഒന്നിപ്പിക്കാം എന്നതിന്റെ ഉദാഹരണമാണ് മൻ കി ബാത്തെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
Read Also: ആയിരക്കണക്കിന് സ്ത്രീകളെ കേരളത്തില്‍ നിന്ന് കടത്തിക്കൊണ്ടുപോകാന്‍ സാധിക്കില്ല: എം വി ഗോവിന്ദന്‍
100 എപ്പിസോഡുകളോളം മൻ കി ബാത്തിന്റെ ആക്കം നിലനിർത്തുന്നതിനും അത് ഫലപ്രദമാക്കിയതിനുമാണ് പ്രധാനമന്ത്രിയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരത്തിന്റെ പരാമർശം. പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം അത് ഒരു രാഷ്ട്രീയേതര വേദിയാണ് എന്നതാണ്. രാഷ്ട്രീയമോ രാഷ്ട്രീയ അജണ്ടയോ സംസാരിക്കാൻ അദ്ദേഹം ഈ വേദി ഉപയോഗിച്ചിട്ടില്ലെന്നറിയുന്നത് വളരെ സന്തോഷകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘മൻ കി ബാത്ത്’ രാജ്യത്തിന് ദിശാബോധവും കാഴ്ചപ്പാടും നൽകുന്നതിനും പൗരന്മാരുമായുള്ള സംവാദത്തിനുമുള്ള അതുല്യമായ ശ്രമമാണെന്ന് താൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു. ഒരൊറ്റ പരിപാടിയിലൂടെ രാജ്യത്തെയും സമൂഹത്തെയും എങ്ങനെ ഒന്നിപ്പിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മൻ കി ബാത്ത്. നാളത്തെ എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.
Post Your Comments