വൈപ്പിന്‍: കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ചെറായി ബീച്ചിലെ രണ്ടു ഹോം സ്റ്റേകളില്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മൂന്നു ജര്‍മന്‍ സ്വദേശികള്‍ക്ക് കാലാവധി കഴിഞ്ഞിട്ടും കേരളം വിടാന്‍ മടി. കോവിഡ് 19 ലോകമാകെ പടരുന്ന സാഹചര്യത്തില്‍ തങ്ങളുടെ രാജ്യത്തേക്കാളും സുരക്ഷിതം കേരളത്തിലാണെന്നാണ് ഇവര്‍ പറയുന്നത്.
ഇവരെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ തത്കാലം ഇവിടെ തുടരാനാണ് മൂവരുടേയും തീരുമാനമെന്ന് ആരോഗ്യവകുപ്പിനെ അറിയിച്ചു. ജൂണ്‍ ഒന്നു വരെ ഇന്ത്യയില്‍ തങ്ങാനുള്ള വിസ ഇവര്‍ക്കുണ്ട്.
Post Your Comments