ന്യൂഡൽഹി: 2022 വർഷം രാജ്യത്തിന് ഏറെ പ്രധാനപ്പെട്ട വർഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രത്തിൽ രേഖപ്പെടുത്തിയ വർഷമാണിതെന്നും അദ്ദേഹം പറഞ്ഞു. ഭാരതം 75-ാം സ്വാതന്ത്ര്യം ആഘോഷിച്ച വർഷവും അമൃത കാലത്തിന്റെ ആരംഭവുമായിരുന്നു ഈ വർഷം. ചരിത്രത്തിൽ രേഖപ്പെടുത്തിയ വർഷമാണ് 2022. ഈ വർഷത്തെ അവസാനത്തെ മൻ കി ബാത്ത് പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
Read Also: ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ ഇടപെട്ട് സിപിഐഎം കേന്ദ്ര നേതൃത്വം
2022 വർഷം രാജ്യത്തിന് ഏറെ പ്രധാനപ്പെട്ട വർഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2022-ൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിൽ ഒന്നായി മാറി. ഭാരതത്തിന്റെ വികസനം ധ്രുതഗതിയിൽ സംഭവിച്ച വർഷമായിരുന്നു ഇത്. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി മാറാൻ രാജ്യത്തിന് കഴിഞ്ഞു. കോവിഡ് വാക്‌സിൻ ഉത്പാദന രംഗത്ത് അഭൂതപൂർവ്വമായ മുന്നേറ്റം കാഴ്ച്ചവെച്ചു. 220 കോടിയിലധികം വാക്സിനാണ് രാജ്യത്ത് ഉത്പാദിപ്പിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, വിദേശത്തെ കൊവിഡ് വ്യാപനത്തിൽ പ്രധാനമന്ത്രി ആശങ്കയറിയിച്ചു. ചില രാജ്യങ്ങളിൽ കേസുകൾ കൂടുന്നതിൽ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി.
Post Your Comments