Latest NewsCricketNewsIndiaSports

കോവിഡ് രോഗബാധിതര്‍ക്കായി സച്ചിന്‍ ; അവര്‍ ആര്‍ക്കും വേണ്ടാത്തവരല്ല, പരസ്പരം പിന്തുണയ്ക്കുക

മുംബൈ : കൊറോണ വൈറസ് ബാധയുള്ളവര്‍ക്കായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്ത്. രോഗ ബാധയുള്ളവര്‍ ചിലയിടങ്ങളില്‍ അവഗണിക്കപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാവരും വാചാലരാകുമ്പോള്‍, വൈറസ് ബാധയുള്ളവരെ സമൂഹത്തില്‍നിന്ന് പുറന്തള്ളരുതെന്ന് അഭ്യര്‍ത്ഥിച്ച് താരം രംഗത്തെത്തിയിരിക്കുന്നത്.

കോവിഡ് 19 സ്ഥിരീകരിച്ചവര്‍ക്ക് സമ്പൂര്‍ണ ശ്രദ്ധയും ശുശ്രൂഷയും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. എന്നാല്‍, ആര്‍ക്കും വേണ്ടാത്തവരെന്ന തോന്നല്‍ അവരില്‍ ഉണ്ടാക്കരുത്. സാമൂഹിക അകലം പാലിക്കുമ്പോഴും അവരെ സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പരസ്പരം പിന്തുണയ്ക്കുന്നതിലൂടെ മാത്രമേ കൊറോണ വൈറസിനെതിരായ ഈ പോരാട്ടത്തില്‍ നമുക്കു വിജയം നേടാനാകൂയെന്നും സച്ചിന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

നേരത്തെ, കോവിഡ് 19 പശ്ചാത്തലത്തില്‍ സാമ്പത്തിക സഹായവുമായും സച്ചിന്‍ രംഗത്തെത്തിയിരുന്നു. 25 ലക്ഷം രൂപവീതം പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധികളിലേക്കായി മൊത്തം 50 ലക്ഷം രൂപയാണ് കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന് സച്ചിന്‍ സംഭാവന നല്‍കിയത്. ഇന്ത്യയിലെ കായിക താരങ്ങളില്‍ കോവിഡിനെതിരെ നല്‍കുന്ന ഉയര്‍ന്ന സംഭാവനയാണ് സച്ചിന്റേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button