ലോകമെമ്പാടും ഭീതി പടര്‍ത്തി വ്യാപിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 ബാധിക്കപ്പെട്ടവര്‍ക്ക് നിരവധിപേര്‍ സഹായ ഹസ്തവുമായി രംഗത്തെത്തുന്നുണ്ട്. ഇപ്പോള്‍ ഇതാ ബംഗ്ലാദേശില്‍ ദുരിതത്തിലായ 300 കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍ടാസ. തന്റെ ജന്മദേശമായ നറൈലിലാണ് താരം സഹായം നല്‍കുന്നത്.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മാര്‍ച്ച് 26 മുതല്‍ 10 ദിവസത്തേക്ക് ബംഗ്ലാദേശില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മൊര്‍ടാസ 5 കിലോ അരിയും മറ്റു ഭക്ഷ്യ സാധനങ്ങളും അടങ്ങിയ കിറ്റ് തന്റെ ജന്മദേശമായ നറൈലിലെ പാവപ്പെട്ടവര്‍ക്ക് നല്‍കുമെന്ന് താരത്തിന്റെ മാനേജര്‍ അറിയിച്ചു.
ഈ സഹായങ്ങള്‍ക്ക് പുറമെ തന്റെ ശമ്പളത്തിന്റെ പകുതി കൊറോണക്കെതിരെയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി താരം നല്‍കിയിരുന്നു. ഇതിന് മുമ്പും താരം ഇത്തരത്തില്‍ സാമൂഹിക സംരംഭങ്ങള്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്. നിലവില്‍ ബംഗ്ലാദേശില്‍ രോഗബാധയെ തുടര്‍ന്ന് അഞ്ച് പേര്‍ മരണപ്പെട്ടിട്ടുണ്ട്.
Post Your Comments