കുവൈറ്റ് സിറ്റി : 17 പേര്‍ക്ക് കൂടി കുവൈറ്റിൽ കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ രണ്ട് ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഇതോടെ രാജ്യത്തെ രോഗ ബാധിച്ചവരുടെ എണ്ണം 225ആയി. ഇതിൽ 57 പേർക്ക് രോഗം ഭേദമായി, ബാക്കി 168 പേരാണ് ചികിത്സയിലുള്ളത്. അതോടൊപ്പം തന്നെ തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം 11 ആയി വര്‍ധിച്ചു.
വെള്ളിയാഴ്ച വൈറസ് സ്ഥിരീകരിച്ചവരില്‍ ഇന്ത്യക്കാരെ കൂടാതെ 11 പേര്‍ കുവൈറ്റ് പൗരന്മാരും ബാക്കിയുള്ളവർ സോമാലിയ, ഇറാഖ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇതോടെ കൊവിഡ് 19 സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7ആയി. ഇന്ത്യക്കാര്‍, ബംഗ്ലാദേശി എന്നിവര്‍ക്ക് എങ്ങനെയാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്തിയിട്ടില്ല.
Also read : കോവിഡ് വ്യാപനം: മുഴുവന്‍ പൗരന്മാരെയും കൊണ്ടുവരും; സൗദിയിൽ നിർണായക നീക്കവുമായി അമേരിക്ക
രണ്ട് വര്‍ഷത്തിന് ശേഷം പൊതുമാപ്പ് പ്രഖ്യാപനവുമായി കുവൈറ്റ്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലെഹ് ആണ് ഉത്തരവിട്ടത്. ഇഖാമാ കാലാവധി തീര്‍ന്നവര്‍ക്കും അനധികൃത താമസക്കാര്‍ക്കും പൊതുമാപ്പ് ഉപയോഗപ്പെടുത്താം. പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനാണ് ഇപ്പോൾ അനുമതി നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 1 മുതല്‍ 30 വരെയാണു പൊതു മാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവിൽ താമസ നിയമ ലംഘകരായ മുഴുവന്‍ പേര്‍ക്കും പിഴയോ ശിക്ഷയോ കൂടാതെ കുവൈറ്റിൽ നിന്ന് തിരിച്ചു പോകാൻ സാധിക്കും. അനുവദിച്ച സമയപരിധിക്കുള്ളില്‍ രാജ്യം വിടാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അവസാനമായി കുവൈറ്റ് 2018 ജനുവരിയിലാണ് പൊതു മാപ്പ് പ്രഖ്യാപിച്ചത്.
Post Your Comments