കൊല്ലം: ഹോം ക്വാറന്റൈന്‍ എന്നാല്‍ സ്വന്തം വീട്ടില്‍ പോകുകയാണെന്ന് കരുതിയെന്ന വിചിത്രവാദങ്ങളുമായി കൊല്ലം ജില്ലാ സബ് കളക്ടര്‍ അനുപം മിശ്ര. കൂടുതല്‍ സുരക്ഷിതം എന്ന നിലയ്ക്കാണ് നാട്ടിലേക്ക് പോയത്. തനിക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു. അതേസമയം ഔദ്യോഗിക വസതിയില്‍ ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടുവെന്ന സബ് കളക്ടറുടെ വാദം തള്ളി ജില്ലാ ഭരണകൂടം രംഗത്തെത്തി. സംഭവത്തില്‍ സബ് കളക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
വിദേശത്ത് മധുവിധു കഴിഞ്ഞെത്തിയ അനുപം മിശ്ര 19 ആം തീയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വസതിയിലെത്തിയപ്പോള്‍ മിശ്ര അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. പിന്നീട് ഉച്ചയോടെ താന്‍ സ്വദേശമായ കാണ്‍പുരിലാണെന്ന് അറിയിച്ചുകൊണ്ടുള്ള മറുപടി ലഭിക്കുകയായിരുന്നു. ജില്ലാ കളക്ടറേയോ ചീഫ് സെക്രട്ടറിയേയോ അറിയിക്കാതെയാണ് സബ് കളക്ടര്‍ മുങ്ങിയത്.
Post Your Comments