മിര്‍പുര്‍: കോവിഡ്-19 രോഗികളെ പാകിസ്‌താന്‍ സൈന്യം ബലമായി പാക് അധിനിവേശ കശ്‌മീരിലേക്കും (പി.ഒ.കെ) ഗില്‍ജിത് ബാള്‍ട്ടിസ്‌ഥാന്‍ പ്രവിശ്യയിലേക്കും തള്ളിവിടുന്നു.പഞ്ചാബില്‍ സൈനിക താവളങ്ങളും സൈനികരുടെ താമസസ്‌ഥലങ്ങളുമുള്ള മേഖലയില്‍ ഒരു രോഗിയെപ്പോലും കണ്ടുപോകരുതെന്നാണു സേനാ നേതൃത്വത്തിന്റെ ഉഗ്രശാസനം. പ്രധാന മേഖലയായ പഞ്ചാബ് പ്രവിശ്യ ശുദ്ധമാക്കുന്നതിനു വേണ്ടിയാണു രോഗികളെ ഏറ്റവും ദരിദ്രപ്രദേശങ്ങളായ ഇവിടേക്കു കടത്തിവിടുന്നത്.
അടച്ചുപൂട്ടിയ ചരക്കുവാഹനങ്ങളിലടച്ചാണു രോഗികളെ പി.ഒ.കെയിലേക്കും ഗില്‍ജിത് ബാള്‍ട്ടിസ്‌ഥാനിലേക്കും എത്തിക്കുന്നത്. ചികിത്സയടക്കം മെച്ചപ്പെട്ട അടിസ്‌ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ഇവിടങ്ങളിലേക്കു രോഗികളെ കൂട്ടത്തോടെ എത്തിക്കുന്നതു പകര്‍ച്ചവ്യാധി പടര്‍ത്തുമെന്ന ഭീതിയില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. പഞ്ചാബിന്റെ സുരക്ഷിതത്വമല്ലാതെ സൈന്യം ഒന്നും നോക്കുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.പി.ഒ.കെ, ഗില്‍ജിത് ബാള്‍ട്ടിസ്‌ഥാന്‍ പ്രദേശങ്ങളെ സൈന്യം പാകിസ്‌താന്റെ കുപ്പത്തൊട്ടിയായാണു കാണുന്നതെന്ന് ഇവര്‍ പറയുന്നു.
ലോക്ക് ഡൌൺ ഫലം കാണുന്നു, കോവിഡ് വ്യാപനത്തോത് കുറയുന്നതായി കേന്ദ്രം
പാകിസ്‌താനില്‍ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നതായാണു റിപ്പോര്‍ട്ട്. അതില്‍ നാനൂറും സിന്ധിലാണ്. പഞ്ചാബില്‍ 300, ഖൈബര്‍ പഖ്‌തൂണ്‍ഖ്വയില്‍ 78 എന്നിങ്ങനെയാണു രോഗികളുടെ എണ്ണം. ഇവര്‍ക്കായി മിര്‍പുര്‍ അടക്കം അധിനിവേശ കശ്‌മീര്‍ നഗരങ്ങളില്‍ പ്രത്യേക ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. രാഷ്‌ട്രീയപരമായി ഒട്ടും സ്വാധീനമില്ലാത്ത ഇവര്‍ക്കു ഭയപ്പാടോടെ നോക്കിനില്‍ക്കാനേ കഴിയുന്നുള്ളൂ. പാക് കശ്‌മീരി ജനങ്ങളോടു സൈന്യത്തിന്റെ പുതിയ വഞ്ചന എന്നാണ് ഇവര്‍ കുറ്റപ്പെടുത്തുന്നത്.
Post Your Comments