
ന്യൂഡൽഹി: കോവിഡ് 19 വൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാന്‍ സാര്‍ക്ക് രാജ്യങ്ങള്‍ക്കിടയില്‍ പൊതു സംവിധാനം വേണമെന്നാവശ്യപ്പെട്ട് ഇന്ത്യ. ഇതിനായി ഇമെയ്ൽ, വാട്ട്സ്ആപ്പ് അടക്കമുള്ള ഇലക്ട്രോണിക് സംവിധാനങ്ങൾ ഒരുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. രോഗം സംബന്ധിച്ച വിവരങ്ങൾ, അറിവുകൾ, വിദഗ്ധ ഉപദേശങ്ങൾ, നിവാരണ മാർഗങ്ങൾ എന്നിവ പങ്കുവെക്കുക വഴി മഹാമാരിയെ കൂട്ടായി പ്രതിരോധിക്കാൻ സാധിക്കുമെന്നും ഇന്ത്യൻ പ്രതിനിധി ചൂണ്ടിക്കാട്ടി.
കോവിഡ് രോഗം സംബന്ധിച്ച വിവരങ്ങള്‍, അറിവുകള്‍, വിദഗ്ധ ഉപദേശങ്ങള്‍, നിവാരണ മാര്‍ഗങ്ങള്‍ എന്നിവ പങ്കുവെക്കുക വഴി മഹാമാരിയെ കൂട്ടായി പ്രതിരോധിക്കാന്‍ സാധിക്കുമെന്നും ഇന്ത്യന്‍ പ്രതിനിധി ചൂണ്ടിക്കാട്ടി. സാര്‍ക്ക് രാജ്യങ്ങളിലെ ആരോഗ്യ വിദഗ്ധര്‍, പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് ഇന്ത്യന്‍ പ്രതിനിധി ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.
ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡി.ജി.എച്ച്.എസ്) അധ്യക്ഷതയില്‍ നടന്ന കോണ്‍ഫറന്‍സില്‍ സാര്‍ക് അംഗരാജ്യങ്ങളിലെ ഡി.ജി.എച്ച്.എസ് മേധാവികള്‍ പങ്കെടുത്തു.
Post Your Comments