റിയാദ്: ആഗോള സമ്പദ് വ്യവസ്ഥയെ കൊറോണ സൃഷ്‌ടിച്ച പ്രതിസന്ധിയില്‍ നിന്നും പിടിച്ചു നിര്‍ത്താന്‍ സത്വര നടപടികളുമായി ജി-20 രാജ്യങ്ങള്‍. ഇതിലേക്കായി അഞ്ചുലക്ഷം കോടി ഡോളര്‍ വിപണിയിലേക്കിറക്കാന്‍ യോഗം തീരുമാനിച്ചു. ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനത്തില്‍ പൊളിച്ചെഴുത്ത് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു. കൊറോണ വിപത്തില്‍ നിന്നും മനുഷ്യ ജീവന് രക്ഷിക്കാന്‍ ഒന്നിച്ചു പോരാടാന്‍ ജി.-20 ആഹ്വാനം ചെയ്തു.
സൗദി രാജാവിന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ലോക നേതാക്കളുടെ യോഗം നടന്നത്.അതേസമയം കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് യുഎന്‍ രംഗത്തെത്തി . പ്രധാനമന്ത്രിയുടെ തീരുമാനം സമഗ്രവും, വിവേക പൂര്‍ണ്ണവുമാണെന്ന് യുഎന്‍ വക്താക്കള്‍ അഭിപ്രായപ്പെട്ടു.
ചൈനയെ പിന്തള്ളി അമേരിക്ക; പതിനയ്യായിരത്തിലേറെ പേർക്ക് പുതുതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു
കൊറോണ വൈറസ് ബാധയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നും യുഎന്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് യുഎന്‍ ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
Post Your Comments