Latest NewsInternational

കോറോണ പരിശോധനയ്ക്കായി ചൈന നൽകിയ ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ല: തിരിച്ചയച്ച്‌ സ്‌പെയിന്‍

മാഡ്രിഡ് : ചൈന കയറ്റിയയച്ച കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകൾ മോശം കൃത്യത നിരക്ക് കാട്ടിയതിനാൽ സ്‌പെയിനിൽ നിന്ന് പിൻവലിച്ചു. കോവിഡ് പരിശോധനയ്ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ചൈനയില്‍ നിന്നും സ്‌പെയിന്‍ വാങ്ങിയിരുന്നു. ഇവ പരിശോധനയ്ക്കായി ഉപയോഗിച്ചു തുടങ്ങിയപ്പോഴാണ് ഉപകരണങ്ങളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കാത്തതാണെന്ന് തിരിച്ചറിയുന്നത്. കോറോണ പരിശോധനയ്ക്കായി ചൈന നല്‍കിയ സാധനങ്ങളില്‍ 30 ശതമാനത്തില്‍ താഴെ ഉപകരണങ്ങള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കിയൊന്നും ഉപയോഗിക്കാനാവില്ല.

ഇതോടെ ഉപകരണങ്ങളെല്ലാം തിരിച്ചയയ്ക്കാനാണ് സ്‌പെയിനിന്റെ തീരുമാനം. ഉപകരണങ്ങളുടെ ആദ്യ ബാച്ച്‌ തിരിച്ചയച്ചു കഴിഞ്ഞു. സ്‌പെയിനിലെ കൊറോണ ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് പരിശോധനാകിറ്റുകള്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. അതേസമയം രോഗബാധിതര്‍ക്കു പോലും പോസിറ്റിവായി ചൈനീസ് ഉകരണങ്ങളില്‍ കാണിക്കുന്നില്ലന്ന് മാഡ്രിഡിലെ മൈക്രോബയോളജി ലാബ് അധികൃതര്‍ അറിയിച്ചു.

അതേസമയം ചൈന- സ്‌പെയിന്‍ പുതിയ വ്യാപാര ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് 5.5 മില്യണ്‍ കോവിഡ് പരിശോധന കിറ്റുകള്‍ കയറ്റി അയയ്ക്കാനാണ് തീരുമാനിച്ചത്.എന്നാല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് സ്‌പെയിനിലെ ചൈനീസ് എംബസ്സിയില്‍ പരാതി അറിയിച്ചതോടെ കരാര്‍ പ്രകാരമുള്ള ഉപകരണങ്ങളല്ല ഇവയെന്നാണ് ചൈന വിശദീകരണം നല്‍കിയത്. ലൈസന്‍സില്ലാത്ത സംരംഭകരില്‍ ആരുടേയോ ഉല്‍പ്പന്നങ്ങളാണിതെന്നും കാരാര്‍ പ്രകാരമുള്ളവ ഉടന്‍ തന്നെ വിതരണം ചെയ്യുന്നതാണെന്ന് ചൈന വിശദീകരണം നല്‍കി.

കാബൂള്‍ ഗുരുദ്വാരയ്ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ മലയാളി ഭീകരൻ : ഞെട്ടിക്കുന്ന വിവരങ്ങൾ

ഇറ്റലിക്ക് ശേഷം കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച യൂറോപ്യൻ രാജ്യമായ സ്പെയിനിൽ ഇതുവരെ 56,000 രോഗങ്ങളും 4,000 ത്തിലധികം മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.രാജ്യത്തെ കൊറോണ വൈറസ് ബാധിതരിൽ 14% വരുന്ന ആരോഗ്യ പ്രവർത്തകർ, ഫേസ് മാസ്കിന്റെയും , കൊറോണ വസ്ത്രങ്ങൾ എന്നിവ പോലുള്ള അടിസ്ഥാന സംരക്ഷണ ഉപകരണങ്ങളുടെ അഭാവത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button