Latest NewsIndiaInternational

കാബൂള്‍ ഗുരുദ്വാരയ്ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ മലയാളി ഭീകരൻ : ഞെട്ടിക്കുന്ന വിവരങ്ങൾ

മുഹ്സിനും സംഘവുമാണ് ആക്രമണം നടത്തിയതെന്ന വിവരം ലഭിച്ചതിന് പിന്നാലെ മുഹ്സിൻ്റെ വീട്ടിലെത്തി കേന്ദ്ര അന്വേഷണ സംഘം കാര്യങ്ങൾ സ്ഥിരീകരിച്ചു.

തൃശ്ശൂർ : കാബൂളിലെ സിഖ് ഗുരുദ്വാരയിൽ 25 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് നേതൃത്വം നൽകിയത് മലയാളിയെന്ന് റിപ്പോർട്ട്. അമഖ് വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച്‌ അഫ്ഗാന്‍ ഓണ്‍ലൈന്‍ ന്യൂസ് സര്‍വീസായ ഖാമാ പ്രസാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കാസർകോഡ് തൃക്കരിപ്പൂർ സ്വദേശി മുഹ്സിനാണ് ചാവേർ സംഘത്തെ നയിച്ചതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. എന്നാൽ ചാവേർ ആക്രമണത്തിൽ മുഹ്സിൻ കൊല്ലപ്പെട്ടതായാണ് വിവരം.

മുഹ്സിനും സംഘവുമാണ് ആക്രമണം നടത്തിയതെന്ന വിവരം ലഭിച്ചതിന് പിന്നാലെ മുഹ്സിൻ്റെ വീട്ടിലെത്തി കേന്ദ്ര അന്വേഷണ സംഘം കാര്യങ്ങൾ സ്ഥിരീകരിച്ചു. തൃക്കരിപ്പൂർ സ്വദേശിയായ ഇയാൾ പയ്യന്നൂരേക്ക് താമസം മാറ്റിയിരുന്നു. 2017-18 കാലം മുതൽ മുഹ്സിനെ കാണാനില്ല . ഐ എസ് ആശയങ്ങളിൽ ആകൃഷ്ടനായ ഇയാൾ ദുബായിൽ നിന്നും കാബൂളിലെത്തിയതായാണ് കേന്ദ്ര ഏജൻസികൾ നൽകുന്ന സൂചന. ഐ എസിൽ ചേർന്നതിന് ശേഷം മുഹ്സിൻ്റെ പേര് അബു ഖാലിദ് അൽഹിന്ദി എന്നാക്കി മാറ്റിയിട്ടുണ്ട്.ഇയാളുടെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.

ഇന്ത്യയിൽ മുസ്ലീങ്ങളുടെ നേർക്ക് നടക്കുന്ന അതിക്രമങ്ങൾക്ക് പകരം വീട്ടാനാണ് ഈ അക്രമം നടത്തിയതെന്ന് എന്നും സന്ദേശത്തിൽ പറയുന്നു. മുഹ്സിനും സംഘവുമാണ് ആക്രമണം നടത്തിയതെന്ന് ഐ എസ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന വാട്സ് ആപ് സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. കേരളത്തിൽ ഉൾപ്പെടെ ഐ എസ് അനുകൂല നിലപാടുള്ളവരുടെ ഫേസ്ബുക്കിലും മുഹ്സിൻ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട കാര്യം പറയുന്നുണ്ട്. എന്നാൽ അഫ്ഗാനിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നേരെ ഇതിനു മുൻപും നിരവധി ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

കാബൂളിലെ ഗുരുദ്വാര അക്രമണം ഇന്ത്യയെ ലക്ഷ്യം വെച്ചെന്ന് സൂചന, പിന്നിൽ ഐഎസ് അല്ല പാക്കിസ്ഥാൻ തന്നെ

2018ല്‍ ജലാലബാദ് നഗരത്തില്‍ ഐഎസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 19 പേരാണ് കൊല്ലപ്പെട്ടത്. ഐഎസ് ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അബ്ദുള്‍ ഖയൂം ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ 2017ല്‍ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ മറ്റുള്ളവര്‍ സിറിയയില്‍ ആണെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ കണ്ടെത്തിയത്. നേരത്തെ ഗുരുദ്വാരയ്ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്ത് നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു.

ആക്രമണത്തില്‍ 25 പേരാണ് മരിച്ചത്. 11 പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തില്‍ നാല് ഭീകരരെ അഫ്ഗാന്‍ സുരക്ഷാസേന വധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button