ദോഹ: ഫിഫ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ മൊറോക്കോയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ ലൂയിസ് എന്‍റിക്വ സ്പെയിനിന്റെ പരിശീലക സ്ഥാനം രാജിവെച്ചു. കോസ്റ്റാറിക്കയ്‌ക്കെതിരെ 7-0ന്‍റെ വിജയവുമായി ഖത്തര്‍ ലോകകപ്പ് തുടങ്ങിയ സ്‌പാനിഷ് സംഘം പ്രീ ക്വാര്‍ട്ടറില്‍ മൊറോക്കോയ്‌ക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ് പുറത്താവുകയായിരുന്നു.
മത്സരത്തിൽ പൂർണ ആധിപത്യവും ആയിരത്തിലേറെ പാസുകളുമായി കളിച്ചിട്ടും ഗോളടിക്കാന്‍ സാധിക്കാതെ ഷൂട്ടൗട്ടിൽ പുറത്തായതിന് പിന്നാലെ ലൂയിസ് എന്‍റിക്വയെ കനത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയനാക്കിയിരുന്നു. നാളിതുവരെ ടീമിന് നല്‍കിയ സംഭാവനകള്‍ക്ക് ലൂയിസ് എന്‍റിക്വയ്‌ക്ക് സ്‌പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ നന്ദി അറിയിച്ചു.
ഈ വര്‍ഷം അവസാനം വരെയായിരുന്നു ലൂയിസ് എന്‍റിക്വയ്ക്ക് കരാറുണ്ടായിരുന്നത്. എന്നാല്‍, നോക്കൗട്ട് റൗണ്ടില്‍ ടീം പുറത്തായതോടെ കരാര്‍ നീട്ടണ്ട എന്ന് ഫെഡറേഷന്‍ തീരുമാനിക്കുകയായിരുന്നു. അണ്ടര്‍ 21 ടീമിന്‍റെ പരിശീലകനായ ലൂയിസ് ഡി ലാ ഫോന്‍റേ സീനിയര്‍ ടീമിന്‍റെ പരിശീലകനായി തിങ്കളാഴ്‌ച ചുമതലയേല്‍ക്കും.
Read Also:- മോഷ്ടിച്ച ടിപ്പർ ലോറിയുമായി യുവാവ് പൊലീസ് പിടിയിൽ
ഖത്തർ ലോകകപ്പിന്‍റെ പ്രീ ക്വാർട്ടറില്‍ ആവേശം നിശ്ചിത സമയവും അധിക സമയവും കടന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ സ്പെയിനിനെ തങ്ങളുടെ പ്രതിരോധത്തിൽ തളക്കാൻ ആഫ്രിക്കന്‍ ടീമായ മൊറോക്കോയ്ക്ക് സാധിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0ന് വിജയിച്ചാണ് മൊറോക്കോ ക്വാർട്ടറിലേക്ക് കടന്നത്.
Post Your Comments