ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനു പിന്നാലെ ബ്രിട്ടണിലെ ഹെല്‍ത്ത് സെക്രട്ടറിയ്ക്കും കോവിഡ്-19 സ്ഥിരീകരിച്ചു. ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനാണ് രോഗബാധ സ്ഥിരീകരിച്ചത്.
read also : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കോവിഡ്-19
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്നെയാണ് തനിയ്ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കോവിഡ് -19 പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് താന്‍ സ്വയം ഐസോലേഷനിലാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ തനിക്ക് നേരിയ ലക്ഷണങ്ങള്‍ ഉണ്ടാകുകയും കൊറോണ വൈറസിന് പോസിറ്റീവ് പരീക്ഷിക്കുകയും ചെയ്തു. ഇപ്പോള്‍ താന്‍ സ്വയം ഒറ്റപ്പെടുകയാണ്. ഈ വൈറസിനെതിനെ തങ്ങള്‍ പോരാടിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നകുമെന്നും അദ്ദേഹം പറഞ്ഞു.,
Post Your Comments