Latest NewsNewsInternational

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കോവിഡ്-19

ലണ്ടന്‍•ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ജോൺസൺ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കോവിഡ് -19 പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് താന്‍ സ്വയം ഐസോലേഷനിലാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ തനിക്ക് നേരിയ ലക്ഷണങ്ങള്‍ ഉണ്ടാകുകയും കൊറോണ വൈറസിന് പോസിറ്റീവ് പരീക്ഷിക്കുകയും ചെയ്തു. ഇപ്പോള്‍ താന്‍ സ്വയം ഒറ്റപ്പെടുകയാണ്. ഈ വൈറസിനെതിനെ തങ്ങള്‍ പോരാടിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ വീഡിയോ കോൺഫറൻസ് വഴി സർക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നകുമെന്നും അദ്ദേഹം പറഞ്ഞു.,

ഈ ആഴ്ച ആദ്യം വെയിൽസ് രാജകുമാരനും കോവിഡ്19 സ്ഥിരീകരിച്ചിരുന്നു. 71 കാരനായ ചാൾസ് രാജകുമാരന് നേരിയ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും എന്നാൽ സ്ഥിരമായ ആരോഗ്യനിലയിൽ തുടരുകയാണെന്നും വക്താവ് പറഞ്ഞു. ബൽമോറൽ എസ്റ്റേറ്റിലെ ബിർഖാളിലെ വസതിയിൽ ഐസോലേഷനില്‍ കഴിയുന്ന അദ്ദേഹം പതിവ് ജോലികള്‍ തുടരുന്നുണ്ട്.

യു.കെയില്‍ ഇതുവരെ 11,600 ൽ അധികം കൊറോണ പോസിറ്റീവ് കേസുകൾ കേസുകളാണ് സ്ഥിരീകരിച്ചത്. 578 പേർ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button